കയ്യിൽ കിട്ടിയതു രണ്ടു പവന്റെ മാല; കഴുത്തിനു കുത്തിപ്പിടിച്ച് കവർച്ച, മംഗലാപുരം സ്വദേശി ഒടുവിൽ നാട്ടുകാരുടെ പിടിയിൽ

കയ്യിൽ കിട്ടിയതു രണ്ടു പവന്റെ മാല; കഴുത്തിനു കുത്തിപ്പിടിച്ച് കവർച്ച, മംഗലാപുരം സ്വദേശി ഒടുവിൽ നാട്ടുകാരുടെ പിടിയിൽ

അമ്പലപ്പുഴ: നടന്നുപോയ അറുപത്തിമൂന്നുകാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവ് പിടിയിൽ. മംഗലാപുരം പെരിസ് ലൈൻ ബത്തേരി ഗാർഡനിൽ രോഹിത്കുമാർ (29) ആണ് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ പോലീസിന്റെ വലയിലായത്. തകഴി കുന്നുമ്മ അരങ്ങശ്ശേരിൽ വീട്ടിൽ വാസന്തിയുടെ രണ്ടുപവന്റെ മാലയാണ് ഇയാൾ കവർന്നത്. ഓഗസ്റ്റ് 14-ന് വൈകുന്നേരം നാലേമുക്കാലിന് തകഴി കുന്നുമ്മയിൽ റെയിൽവേപ്പാളത്തിനു സമീപത്തായിരുന്നു നാടകീയ സംഭവങ്ങൾ.

ഗുരുദേവ പ്രാർത്ഥനാസമിതിയുടെ പ്രാർത്ഥനയ്ക്കായി നടന്നുപോകുകയായിരുന്ന വാസന്തിയുടെ പിന്നാലെയെത്തിയ പ്രതി യാതൊരു ദാക്ഷിണവുമില്ലാതെ കഴുത്തിനു കുത്തിപ്പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ ശക്തമായ മൽപ്പിടിത്തമുണ്ടായി. ബലപ്രയോഗത്തിൽ മാലയുടെ ഒരുഭാഗം വാസന്തിയുടെ കൈയിലും ബാക്കിഭാഗം പ്രതിയുടെ കൈയിലുമായി. ഇതിനിടയിൽ ഇവർ താഴെവീണ തക്കംനോക്കി മോഷ്ടാവ് റെയിൽവേപ്പാളത്തിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

Also Read: അച്ഛനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ; 18 മാസം ജയിലിൽ കിടന്ന പിതാവ് ഒടുവിൽ കുറ്റവിമുക്തൻ

സംഭവസ്ഥലത്തേക്ക് വാസന്തിയുടെ മരുമകൾ ഐശ്വര്യ നിലവിളിച്ച് ഓടിയെത്തുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്തു. തുടർന്ന് നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് മോഷ്ടാവിനെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഓട്ടത്തിനിടെ മാലയുടെ ബാക്കിഭാഗം പ്രതി വലിച്ചെറിയുകയും ചെയ്തു.

അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. മംഗലാപുരം സൗത്ത് സ്റ്റേഷനിൽമാത്രം ഏഴു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരാഴ്ചമുൻപ് തൃശ്ശൂരിലെത്തിയ പ്രതി, ഓഗസ്റ്റ് 11-ന് തീവണ്ടിയിൽ ആലപ്പുഴയിലെത്തിയത്. അവിടെനിന്ന് പാസഞ്ചർ തീവണ്ടിയിൽ കയറി തകഴിയിലിറങ്ങിയാണ് മോഷണത്തിനു ശ്രമിച്ചത്.

The post കയ്യിൽ കിട്ടിയതു രണ്ടു പവന്റെ മാല; കഴുത്തിനു കുത്തിപ്പിടിച്ച് കവർച്ച, മംഗലാപുരം സ്വദേശി ഒടുവിൽ നാട്ടുകാരുടെ പിടിയിൽ appeared first on Express Kerala.

See also  ഉത്തരകൊറിയയുടെ രഹസ്യ മിസൈൽ റഷ്യയിലേക്ക്! പുതിയ ആയുധക്കരുത്തിന് മുന്നിൽ വഴിമുട്ടി പാശ്ചാത്യ രാജ്യങ്ങൾ ?
Spread the love
Scroll to Top