അമിത് ഷായുടെ പരിപാടിക്കിടെ വൻ പ്രതിഷേധത്തിന് നീക്കം; കരിങ്കൊടി കാണിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘം കസ്റ്റഡിയിൽ

അമിത് ഷായുടെ പരിപാടിക്കിടെ വൻ പ്രതിഷേധത്തിന് നീക്കം; കരിങ്കൊടി കാണിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘം കസ്റ്റഡിയിൽ

രാജസ്ഥാൻ: ആൽവാറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടിക്കിടെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും പ്രതിഷേധ പ്രകടനം നടത്താനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമായി ബന്ധപ്പെട്ടാണ് അമിത് ഷാ രാജസ്ഥാനിൽ സന്ദർശനം നടത്തുന്നത്. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇവർ രംഗത്തിറങ്ങാൻ ഒരുങ്ങിയത്.

ഇതിനിടയിൽ, എ.ഐ.സി.സി. ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സോണിയ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും, രാജ്യം ഈ സംഭവങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തെ കോൺഗ്രസ് മനപ്പൂർവ്വം അപമാനിച്ചുവെന്നും രാജ്യം ഒരിക്കലും ഇതിന് മാപ്പ് നൽകില്ലെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി.

The post അമിത് ഷായുടെ പരിപാടിക്കിടെ വൻ പ്രതിഷേധത്തിന് നീക്കം; കരിങ്കൊടി കാണിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥി സംഘം കസ്റ്റഡിയിൽ appeared first on Express Kerala.

Spread the love
See also  കളിക്കിടെ ഗ്രൗണ്ടിൽ വീണ്ടും കുഴഞ്ഞുവീണു; തനിക്ക് ബാധിച്ച ആ ഗുരുതര ആരോഗ്യപ്രശ്നത്തെക്കുറിച്ച് ബയേൺ മ്യൂണിക് താരം ജമാൽ മുസിയാല!
Scroll to Top