സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

പറവൂര്‍: അവധി ദിവസത്തിനു ശേഷം ഓഗസ്റ്റ് 17-ന് സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പറവൂര്‍ ചെറിയപല്ലംതുരുത്ത് അടിമപ്പറമ്പില്‍ സനീഷ് – നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. രണ്ടു ദിവസത്തെ അവധിക്കുശേഷം അടുത്ത ദിവസം സ്‌കൂളില്‍ പോകുന്നതിനായി യൂണിഫോം തേക്കുന്നതിനിടയില്‍ അയേണ്‍ ബോക്‌സില്‍ നിന്നും കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവും കുടുംബവും ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പറവൂർ പോലീസ് തുടര്‍നടടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

The post സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു appeared first on Express Kerala.

Spread the love
See also  പാലിൽ കാസ്റ്റിക് സോഡയും ഷാംപൂവും! മഹാരാഷ്ട്രയിലെ ഞെട്ടിക്കുന്ന കൃത്രിമ പാൽ റാക്കറ്റ് പുറത്ത്
Scroll to Top