ലോക രണ്ടാം റാങ്കുകാരെ വിറപ്പിച്ചു..! ഹോക്കി ലോകകപ്പിൽ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ

ലോക രണ്ടാം റാങ്കുകാരെ വിറപ്പിച്ചു..! ഹോക്കി ലോകകപ്പിൽ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ

ആംസ്റ്റെൽവീനിൽ നടക്കുന്ന ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ വൻ അട്ടിമറിക്ക് അടുത്തെത്തി ഇന്ത്യൻ വനിതാ ടീം. പാരിസ് ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ലോക രണ്ടാം റാങ്കുകാരായ വമ്പൻമാരായ ചൈനയെയാണ് ഇന്ത്യൻ പെൺകുട്ടികൾ സമനിലയിൽ കുരുക്കിയത്. പരിശീലകൻ ഷൂർദ് മറൈനയുടെ കീഴിൽ വിദേശത്ത് നടത്തിയ കഠിനമായ പരിശീലനത്തിന്റെ മികവ് പൂർണ്ണമായും കളിക്കളത്തിൽ പുറത്തെടുത്താണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയുമാണ് ഇന്ത്യക്കായി നിർണ്ണായക ഗോളുകൾ നേടിയത്. ചൈനയ്ക്കായി സാങ് യിങ്ങും മാ നിങ്ങും ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ നവ്‌നീത് കൗർ ഇന്ത്യയെ മുന്നിലെത്തിച്ചുകൊണ്ട് ഞെട്ടിച്ചു. നേഹയുടെ പാസിൽ നിന്ന് അതിവിദഗ്ദ്ധമായ ഒരു ഫ്‌ളിക്കിലൂടെയാണ് നവ്‌നീത് ചൈനയുടെ വലയിൽ പന്തെത്തിച്ചത്. എന്നാൽ 14-ാം മിനിറ്റിൽ ചൈനയുടെ പെനാൽറ്റി ആക്രമണം പ്രതിരോധിക്കാൻ ഇന്ത്യക്കായില്ല, ഇതോടെ സ്‌കോർ 1-1 ആയി സമനിലയിലായി. സർക്കിളിനുള്ളിൽ നിന്ന് ശിൽപി ദബാസ് എതിർതാരത്തെ തള്ളിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ALSO READ;കാരണവന്മാർ ജീവിച്ചു പോയി, 1947-ൽ ഒരു രൂപയ്ക്ക് 8 കിലോ അരി കിട്ടിയിരുന്നു! പക്ഷെ ഒരു പ്രശ്നമുണ്ട്…

രണ്ടാം ക്വാർട്ടറിലെത്തിയപ്പോൾ ഇന്ത്യ വീണ്ടും ഇരട്ടക്കുതിപ്പോടെ ലീഡെടുത്തു. ഇത്തവണ പെനാൽറ്റി കോർണറിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ ദീപികയാണ് ഇന്ത്യക്കായി ഗോൾ നേടിയത്.

എന്നാൽ ഇന്ത്യയുടെ ലീഡിന് അധികം ആയുസുണ്ടായില്ല. 39-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ മാ നിങ് ചൈനക്കായി വീണ്ടും സമനില ഗോൾ നേടി. പിന്നീടും ചൈനയ്ക്ക് നിരവധി പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല. ഇതോടെ മത്സരം 2-2 എന്ന നിലയിൽ ആവേശകരമായ സമനിലയിൽ അവസാനിക്കുകയായിരുന്നു. ഈ സമനിലയോടെ പൂൾ ഡിയിൽ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയേയും ചൈനയേയും കൂടാതെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലുള്ള മറ്റ് ടീമുകൾ. നേരത്തെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത നാല് ഗോളിന് ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്.

See also  IAS, IPS ഉദ്ദ്യോഗസ്ഥർ ആശങ്കയിൽ

The post ലോക രണ്ടാം റാങ്കുകാരെ വിറപ്പിച്ചു..! ഹോക്കി ലോകകപ്പിൽ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ appeared first on Express Kerala.

Spread the love
Scroll to Top