നടിയും മോഡലുമായ ട്വിഷ ശർമയുടെ ആത്മഹത്യയിൽ ഭർത്താവിനും മുൻ ജഡ്ജിയായ ഭർതൃമാതാവിനുമെതിരെ സി.ബി.ഐ. ഭോപ്പാലിലെ പ്രത്യേക കോടതിയിൽ 636 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. ഗാർഹിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മുൻ ജില്ലാ ജഡ്ജി ഗിരിബാല സിങ്, ഭർത്താവ് സമർഥ് സിങ് എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് 12-നാണ് ഭോപ്പാലിലെ കതാര ഹിൽസിലുള്ള ഭർതൃവീട്ടിൽ മുപ്പത്തിമൂന്നുകാരിയായ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
2025-ലാണ് അഭിഭാഷകനായ സമർഥുമായി ട്വിഷയുടെ വിവാഹം നടക്കുന്നത്. മുൻ ജഡ്ജിയുടെ മകനായതുകൊണ്ട് ഉന്നത കുടുംബവുമായുള്ള ബന്ധം വലിയ പ്രതീക്ഷകളാണ് നൽകിയിരുന്നതെങ്കിലും, ഭർതൃവീട്ടിലെത്തിയതോടെ കാര്യങ്ങൾ പൂർണ്ണമായും മാറിമറിയുകയായിരുന്നു. ഗർഭധാരണത്തെക്കുറിച്ച് ഭർതൃമാതാവ് ഗിരിബാല നിരന്തരം അസ്വസ്ഥത ഉണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും, മുൻകാല ബന്ധങ്ങളെച്ചൊല്ലി സമർഥ് മാനസികമായി ഉപദ്രവിച്ചിരുന്നുവെന്നും ട്വിഷ മാതാപിതാക്കളെ അറിയിച്ചിരുന്നു. സമർഥ് മയക്കുമരുന്നിന് അടിമയാണെന്നും തന്റെ ജീവിതം തകരുന്ന അവസ്ഥയിലാണെന്നും വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു. ട്വിഷയുടെ പേരിൽ ഉണ്ടായിരുന്ന 20 ലക്ഷത്തിന്റെ ഡീമാറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റാൻ ഇവർ നിർബന്ധിച്ചിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കവയ്യാതെ “എന്റെ ജീവിതം നരകമായിരിക്കുന്നു അമ്മേ…” എന്ന് ട്വിഷ മാതാവിന് അയച്ച സന്ദേശവും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.
ALSO READ;അനുമോളുടെ പുതിയ വിശേഷം..! ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം തേടി ആരാധകർ
മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ട്വിഷ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഗർഭച്ഛിദ്രം നടത്തിയതിനെത്തുടർന്ന് ബുദ്ധിമുട്ടിയ അവൾ, ഭോപ്പാലിലെ പീഡനങ്ങൾ ഒഴിവാക്കാൻ നോയിഡയിലേക്ക് ജോലിക്ക് പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ മേയ് 7-ന് പുലർച്ചെ അമ്മ രേഖാ റാണിയ്ക്ക് വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. “അമ്മേ… നാളെ എന്നെ വന്ന് കൊണ്ടുപോകുമോ?, സമർഥിന് എന്നെ വേണ്ട… എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു വർഷത്തോളമായി ഞാൻ സഹിക്കുന്നു…” എന്നൊക്കെ പറഞ്ഞുകൊണ്ട് തന്നെ കൂട്ടിക്കൊണ്ടുപോകാൻ യാചിച്ചിരുന്നു.
The post ‘എന്റെ ജീവിതം നരകമായിരിക്കുന്നു അമ്മേ..! നടിയുടെ ദാരുണാന്ത്യത്തിൽ മുൻ ജഡ്ഗിക്കും ഭർത്താവിനുമെതിരെ സി.ബി.ഐ. കുറ്റപത്രം appeared first on Express Kerala.




