തിരഞ്ഞെടുപ്പിലെ കള്ളപ്പണ കേസ്; അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പിലെ കള്ളപ്പണ കേസ്; അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പിലെ കള്ളപ്പണ ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക ഉത്തരവുകളുമായി സുപ്രീം കോടതി. ഇത്തരം കേസുകളിലെ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വിചാരണയ്ക്കായി പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റർ ചെയ്യുന്ന കേസുകൾ പിൻവലിക്കാൻ ഹൈക്കോടതിയുടെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ പിടിച്ചെടുക്കുന്ന പണവും മറ്റ് സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റിനെയും കോടതിയെയും അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്‌മെയ്‌കാപം കോട്ടിസ്‌വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 2014-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ നിന്ന് മത്സരിച്ച പ്രതീക് പരസ്‌രംപുരിയ വോട്ടർമാർക്ക് നൽകാനായി വൻതോതിൽ പണം ശേഖരിച്ചുവെന്ന കേസിൽ കർണാടക ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കിയതിനെതിരെയുള്ള അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ.

Also Read: കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ ആയിരങ്ങൾ മരിച്ചേനെ; ഡൽഹി പോലീസിനെ പുകഴ്ത്തി കേന്ദ്രമന്ത്രി

കേസ് പരിഗണിക്കുന്നതിനിടയിൽ, തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ പ്രശ്നം ഗൗരവമായി പരിശോധിച്ച് മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കൂടാതെ, മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ, സ്വപ്നിൽ ത്രിപാഠി എന്നിവരെ ഈ വിഷയത്തിൽ അമിക്കസ് ക്യൂറിയായി കോടതി നിയമിക്കുകയും ചെയ്തു.

The post തിരഞ്ഞെടുപ്പിലെ കള്ളപ്പണ കേസ്; അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി appeared first on Express Kerala.

Spread the love
See also  ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി; കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ
Scroll to Top