
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര മൊട്ടയടിച്ച നിലയിൽ ക്ഷേത്രമുറ്റത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓഗസ്റ്റ് 16 മുതൽ എക്സിലും ഇൻസ്റ്റാഗ്രാമിലും വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രങ്ങൾ കണ്ട ആരാധകർ, താരം പുതിയ ചിത്രത്തിന് വേണ്ടിയാണോ ഈ ലുക്ക് സ്വീകരിച്ചത് എന്ന തരത്തിൽ വലിയ ചർച്ചകൾ തന്നെ തുടങ്ങി.(Nayanthara Bald Look Photos Viral Social Media AI Truth Revealed)
എന്നാൽ, പ്രചരിക്കുന്ന വാർത്തകളും ചിത്രങ്ങളും പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യക്തികളുടെ യഥാർത്ഥ ചിത്രങ്ങൾ കൃത്രിമമായി മാറ്റിയെഴുതുന്ന ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (AI) ടൂളുകൾ ഉപയോഗിച്ചാണ് നയൻതാരയുടെ ഈ ലുക്ക് സൃഷ്ടിച്ചിരിക്കുന്നത്. ശ്രദ്ധിച്ചു നോക്കിയാൽ ചിത്രങ്ങളിൽ എ.ഐ ജനറേറ്ററിന്റെ വാട്ടർമാർക്ക് കാണാൻ സാധിക്കുമെന്ന് പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുമല ക്ഷേത്രം സന്ദർശിച്ച വേളയിൽ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് ഇതിനായി ദുരുപയോഗം ചെയ്തത്. ക്ഷേത്ര പരിസരത്ത് നിൽക്കുന്ന യഥാർത്ഥ ചിത്രങ്ങളിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നയൻതാരയുടെ മുടി മാത്രം നീക്കം ചെയ്തതുപോലെ ആക്കുകയായിരുന്നു.
Story Summary
Viral images of actress Nayanthara appearing bald outside Tirumala temple are AI-generated deepfakes created using her actual photos from an April 2026 temple visit. Speculations linking the bald look to her character in the upcoming Yash-starrer film Toxic are completely false.




