മുറ്റത്ത് കളിക്കുന്നതിനിടെ പാളത്തിലേക്ക് ഇഴഞ്ഞുപോയി; ഒന്നരവയസ്സുകാരന് തീവണ്ടി തട്ടി ദാരുണാന്ത്യം!

മുറ്റത്ത് കളിക്കുന്നതിനിടെ പാളത്തിലേക്ക് ഇഴഞ്ഞുപോയി; ഒന്നരവയസ്സുകാരന് തീവണ്ടി തട്ടി ദാരുണാന്ത്യം!

മ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകനായ ഒന്നരവയസ്സുകാരൻ ദൃണവാണ് തീവണ്ടി തട്ടി ദാരുണമായി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്.

തീവണ്ടിപ്പാളത്തിനടുത്തുള്ള അമ്മവീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ ആരും കാണാത്ത സമയത്ത് കുഞ്ഞ് മുട്ടിലിഴഞ്ഞ് സമീപത്തുള്ള റെയിൽവേ പാളത്തിലേക്ക് കയറുകയായിരുന്നു. ഈ സമയത്ത് എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു തീവണ്ടിയാണ് കുട്ടിക്ക് മേൽ ഇടിച്ചുകയറിയത്.

ALSO READ;അവിശ്വാസികളും ദൈവത്തിൽ വിശ്വസിച്ചു പോവും..! 500 ദശലക്ഷം സൂര്യന്മാരുടെ ഭാരമുള്ള ഗാലക്സിയെ വിഴുങ്ങിആകാശഗംഗ

അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ വിനീതിന്റെയും സ്വകാര്യ ആശുപത്രിയിൽ നഴ്സായ സൂര്യ ബാബുവിന്റെയും ഏക മകനാണ്.

The post മുറ്റത്ത് കളിക്കുന്നതിനിടെ പാളത്തിലേക്ക് ഇഴഞ്ഞുപോയി; ഒന്നരവയസ്സുകാരന് തീവണ്ടി തട്ടി ദാരുണാന്ത്യം! appeared first on Express Kerala.

Spread the love
See also  മനുഷ്യനെ തളർത്താൻ അമേരിക്ക ഒപ്പുവെച്ച ആ മരണക്കരാർ ഏത്? പേരുപോലുമില്ലാതെ ഇന്ത്യയെ നിശബ്ദമായി ശ്വാസം മുട്ടിക്കുന്ന ആ അജ്ഞാത സസ്യം!
Scroll to Top