കെ.സി.എൽ കാണികൾക്കായി തിരുവനന്തപുരത്ത് ‘ഫാൻ വില്ലേജ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം | KCL Season 3 Fan Village Trivandrum

കെ.സി.എൽ കാണികൾക്കായി തിരുവനന്തപുരത്ത് ‘ഫാൻ വില്ലേജ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം | KCL Season 3 Fan Village Trivandrum

KCL Season 3 Fan Village Trivandrum

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL Season 3 Fan Village Trivandrum) മൂന്നാം സീസണിന്റെ ഭാഗമായി ആരാധകർക്കായി സവിശേഷമായ ‘ഫാൻ വില്ലേജ്’ ഒരുങ്ങുന്നു. ആഗസ്റ്റ് 20 മുതൽ കാര്യവട്ടം ദി സ്‌പോർട്സ് ഹബ്ബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ 5-ാം ഗേറ്റിന് സമീപമാണ് ഫാൻ വില്ലേജ് പ്രവർത്തിക്കുക. പ്രവേശനം തികച്ചും സൗജന്യമാണ്.

ആധുനിക വിനോദോപാധികളും കാർണിവൽ ഗെയിമുകളും സമന്വയിപ്പിച്ചാണ് ഫാൻ വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. 360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകൾ, ആംഗ്രി ബേർഡ്, പബ് ജി, ബാക്ക് ഗ്രൗണ്ട് വിനോദങ്ങൾ, ‘ബാറ്റൺ ക്യാച്ചർ’, കണക്റ്റ്-4 തുടങ്ങിയ കായിക വിനോദങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ, ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും ഭക്ഷണശാലകളും സജ്ജമാക്കിയിട്ടുണ്ട്.

ഓണക്കാലത്ത് സ്റ്റേഡിയത്തിലെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും കായിക മത്സരങ്ങൾക്കൊപ്പം കാർണിവൽ അന്തരീക്ഷം കൂടി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായരും സെക്രട്ടറി വിനോദ് എസ്. കുമാറും അറിയിച്ചു. മത്സര ദിവസങ്ങളിൽ ആരാധകർക്ക് ഇത് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് കെ.സി.എ സി.ഇ.ഒ മിനു ചിദംബരം കൂട്ടിച്ചേർത്തു.

Story Summary:
Kerala Cricket Association is setting up a free-entry Fan Village with carnival games, photo booths, and food stalls at Greenfield Stadium, Trivandrum, for KCL Season 3 starting August 20.

Spread the love
See also  ഏത് കൊടുങ്കാറ്റിനെയും തകർക്കാൻ ചൈന തയ്യാർ! ചരിത്രപരമായ പ്രസംഗവുമായി ഷി ജിൻപിംഗ് കളത്തിൽ
Scroll to Top