സിപിഎമ്മിനെതിരെ പുകമറ സൃഷ്ടിക്കാൻ ശ്രമം! മുഹമ്മദ് റിയാസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം; ശക്തമായി പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ

സിപിഎമ്മിനെതിരെ പുകമറ സൃഷ്ടിക്കാൻ ശ്രമം! മുഹമ്മദ് റിയാസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം; ശക്തമായി പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സിപിഎമ്മിനെ കടന്നാക്രമിക്കാനും പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനോഭാവം രൂപപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അത്തരം നീക്കങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

മുഹമ്മദ് റിയാസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നത്. വസ്തുതകളില്ലാത്ത കാര്യങ്ങളിൽ അന്വേഷണം നടത്തി തെറ്റായ ധാരണകൾ വരുത്തിതീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയമായ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Also Read:ഫോട്ടോയും പേരും ഒഴിവാക്കി; പോസ്റ്റർ വിവാദത്തിൽ കടുത്ത അതൃപ്തിയുമായി കൊടിക്കുന്നിൽ സുരേഷ്!

അതേസമയം, വിഴിഞ്ഞം ഓഹരി മാറ്റവുമായി ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോടും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി കളവ് പറയുകയാണെന്നും ഒരു അതൃപ്തിയും അറിയിച്ചിട്ടില്ലെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുകയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

The post സിപിഎമ്മിനെതിരെ പുകമറ സൃഷ്ടിക്കാൻ ശ്രമം! മുഹമ്മദ് റിയാസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം; ശക്തമായി പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love
See also  ‘ശോ’ ഒന്നും ഓര്‍മ്മ വരുന്നില്ല! സാധാരണ മറവിയോ അതോ ഡിമെൻഷ്യയുടെ മുന്നറിയിപ്പോ? തിരിച്ചറിയാം ഈ പ്രധാന വ്യത്യാസങ്ങൾ
Scroll to Top