ടാറ്റയുടെ അടുത്ത വിപ്ലവം; പുതുതലമുറ നെക്‌സോൺ പരീക്ഷണ ഓട്ടത്തിൽ, വിപണിയിലേക്ക് എത്തുന്നത് വൻ മാറ്റങ്ങളോടെ!

ടാറ്റയുടെ അടുത്ത വിപ്ലവം; പുതുതലമുറ നെക്‌സോൺ പരീക്ഷണ ഓട്ടത്തിൽ, വിപണിയിലേക്ക് എത്തുന്നത് വൻ മാറ്റങ്ങളോടെ!

ന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ ടാറ്റ നെക്‌സോണിന്റെ പുതുതലമുറ മോഡൽ വിപണിയിലെത്തിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു. കനത്ത കാമഫ്ലേജിൽ റോഡിൽ കണ്ടെത്തിയ വാഹനത്തിന്റെ പരീക്ഷണ മോഡലിന്റെ ചിത്രങ്ങൾ മോട്ടോർ ഒക്‌ടെയ്ൻ പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കൂടുതൽ ഷാർപ്പായ പുതിയ ഗ്രിൽ, കണക്റ്റഡ് എൽഇഡി ഡിആർഎൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ, പുതിയ അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പ് എന്നിവയടക്കം വലിയ ഡിസൈൻ മാറ്റങ്ങളോടെ 2027 മധ്യത്തോടെ വാഹനം വിപണിയിലെത്തിയേക്കും.

അകത്തളത്തിൽ കൂടുതൽ പ്രീമിയം അനുഭവം നൽകുന്നതിനായി സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ, ഇന്റീരിയർ കളർ തീം എന്നിവ നൽകാനാണ് സാധ്യത. ഫീച്ചറുകളുടെ കാര്യത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന പുതിയ മോഡലിൽ ലെവൽ 2 എഡിഎഎസ്, വലിയ ഡ്യുവൽ സ്‌ക്രീൻ സംവിധാനം, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പവർഡ് കോ-ഡ്രൈവർ സീറ്റ്, 12 സ്പീക്കർ ജെബിഎൽ ഓഡിയോ സംവിധാനം തുടങ്ങിയ സംവിധാനങ്ങൾ ലഭിച്ചേക്കും.

Also Read: അരമണിക്കൂർ പറക്കാൻ 500 രൂപയുടെ വൈദ്യുതി മാത്രം! ഇലക്ട്രിക് വിമാനവുമായി അമേരിക്കൻ കമ്പനി; വിമാനയാത്ര ഇനി എളുപ്പമാകുമോ?

പവർട്രെയിൻ ഓപ്ഷനുകളിൽ നിലവിലെ വൈവിധ്യം തുടരാനാണ് സാധ്യത. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ സിഎൻജി, 1.5 ലിറ്റർ ഡീസൽ എൻജിനുകൾക്കൊപ്പം ഇലക്ട്രിക് പതിപ്പിലും വാഹനം ലഭ്യമാകും. പുതിയ സിഎൻജി പതിപ്പിൽ എഎംടി ഗിയർബോക്‌സ് അവതരിപ്പിച്ചേക്കുമെന്നും, നെക്‌സോൺ ഇ.വിയിൽ വലിയ ബാറ്ററി പാക്ക് ഉൾപ്പെടുത്തി ഡ്രൈവിംഗ് റേഞ്ച് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ പവർട്രെയിൻ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല.

The post ടാറ്റയുടെ അടുത്ത വിപ്ലവം; പുതുതലമുറ നെക്‌സോൺ പരീക്ഷണ ഓട്ടത്തിൽ, വിപണിയിലേക്ക് എത്തുന്നത് വൻ മാറ്റങ്ങളോടെ! appeared first on Express Kerala.

See also  ഇറക്കുമതിക്ക് പൂട്ടുവീഴുന്നു, ഇന്ത്യ സ്വന്തമായി നിർമ്മിക്കാൻ പോകുന്ന ആ 405 ആയുധ രഹസ്യങ്ങൾ എന്തൊക്കെ?
Spread the love
Scroll to Top