
ബെറ്റിങ് ആപ്പ് പ്രൊമോഷൻ കേസിൽ ചോദ്യം ചെയ്യലിനായി നടി നിധി അഗർവാൾ ഹൈദരാബാദിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. മാസ്ക് ധരിച്ചെത്തിയ താരത്തെ കനത്ത പോലീസ് സുരക്ഷയിലാണ് ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താരം തയ്യാറായില്ല. നേരത്തെ ഇതേ കേസിൽ ഹൈദരാബാദിലെ സി.ഐ.ഡിക്ക് മുന്നിലും താരം ഹാജരായി മൊഴി നൽകിയിരുന്നു. മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമാണ് ഇ.ഡി. വിളിച്ചുവരുത്തിയത്.
അനധികൃത ബെറ്റിങ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പ്രമുഖർക്കെതിരെയാണ് അന്വേഷണ ഏജൻസികൾ കേസെടുത്തിട്ടുള്ളത്. സാമൂഹികമാധ്യമങ്ങൾ വഴി ഇത്തരം ആപ്പുകൾ പ്രൊമോട്ട് ചെയ്തതിന് റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ പ്രമുഖ താരങ്ങൾക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ കഴിഞ്ഞ വർഷം തെലങ്കാന പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു.
Also Read:അല്ലു അർജുന്റെ വമ്പൻ ചിത്രം ‘റാക്ക’യിലേക്ക് ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്തും? പുതിയ അപ്ഡേറ്റ് പുറത്ത്!
വ്യവസായിയായ പി.എം. ഫണിന്ദ്ര ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലെ മിയാപൂർ പോലീസ് സ്റ്റേഷനിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. സെലിബ്രിറ്റികളുടെ പരസ്യങ്ങളിൽ ആകൃഷ്ടരായി നിരവധി യുവാക്കൾ ഇത്തരം ആപ്പുകളിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 1867-ലെ പബ്ലിക് ഗാംബ്ലിങ് ആക്ടിന്റെ ലംഘനമാണ് ഈ പ്രൊമോഷനുകളെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
The post ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി മുൻനിര നടി; ബെറ്റിങ് ആപ്പ് കേസിൽ കുരുക്ക് മുറുകുന്നു! appeared first on Express Kerala.




