കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം: കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഓഫീസർക്കും ഡ്രൈവർക്കും മർദനം | Food Safety Officer

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം: കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഓഫീസർക്കും ഡ്രൈവർക്കും മർദനം | Food Safety Officer

Food Safety Officer

കോഴിക്കോട്: തൊണ്ടയാടിൽ സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ക്രൂരമായി മർദിച്ചു. ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ്, ഡ്രൈവർ പ്രമോദ് എന്നിവർക്കാണ് മർദനമേറ്റത്.(Food Safety Officer And Driver Assaulted In Kozhikode Road Rage Incident)

ആക്രമണത്തിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിന്റെ ജനൽച്ചില്ലുകൾ തകർത്തു. ഭക്ഷണ സാമ്പിളുകൾ പാളയത്തുള്ള ജില്ലാ ഓഫീസിലേക്ക് എത്തിക്കാനായി ഔദ്യോഗിക വാഹനത്തിൽ പോകുമ്പോഴായിരുന്നു സംഭവം. എതിർദിശയിൽ കാറിലെത്തിയ ചേവായൂർ സ്വദേശി സജീവ് രാജ് വാഹനം തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

Story Summary

A Food Safety Officer and his driver were assaulted by a car driver in Thondayad, Kozhikode, over a road rage incident involving right of way on a service road. The attacker also damaged the official vehicle’s window, and police have initiated an investigation following a complaint.

Spread the love
See also  അഞ്ച് കോടിയുടെ ഓഫീസ് മാറ്റത്തിന് പിന്നിലെ രഹസ്യങ്ങൾ; വിജയ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി!
Scroll to Top