ട്രാക്കിലെ രാജാവിന് വിട; ഇറ്റലിയുടെ അഭിമാനമായ ഇതിഹാസ താരം ‘വാരെൻ’ ഓർമ്മയായി!

ട്രാക്കിലെ രാജാവിന് വിട; ഇറ്റലിയുടെ അഭിമാനമായ ഇതിഹാസ താരം ‘വാരെൻ’ ഓർമ്മയായി!

ലോകമെമ്പാടുമുള്ള കുതിരയോട്ട പ്രേമികളുടെ മനംകവർന്ന ഇറ്റലിയുടെ എക്കാലത്തെയും മികച്ച റേസ്‌ഹോഴ്‌സ് ‘വാരെൻ’ (Varenne) അന്തരിച്ചു. 31-ാം വയസ്സിൽ ഇറ്റലിയിലെ എബോളിയിലുള്ള ജെമ്മ ബ്രീഡിംഗ് ഫാമിൽ വെച്ച് ഹൃദയാഘാതം മൂലമാണ് ഈ ഇതിഹാസ താരം വിടവാങ്ങിയത്. വേഗതകൊണ്ടും റെക്കോർഡുകൾ തകർക്കുന്ന പ്രകടനങ്ങൾകൊണ്ടും ലോക റേസിംഗ് വേദികളിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത വാരെന്നിന്റെ വിയോഗം കായിക ലോകത്തിന് തീരാനഷ്ടമാണ്. ‘ദി ക്യാപ്റ്റൻ’ (The Captain) എന്നറിയപ്പെട്ടിരുന്ന വാരെൻ, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രോട്ടിംഗ് കുതിരകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

1995 മെയ് 19-ന് ഇറ്റലിയിലെ കോപ്പാരോയിലാണ് വാരെൻ ജനിച്ചത്. 1998-ൽ ബൊലോഗ്നയിൽ നടന്ന മത്സരത്തിലൂടെ തന്റെ മൂന്നാം വയസ്സിലാണ് വാരെൻ പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. അവിടുന്ന് അങ്ങോട്ട് അഞ്ചു വർഷം നീണ്ടുനിന്ന കരിയറിൽ വാരെൻ തീർത്തത് അത്ഭുതകരമായ റെക്കോർഡുകളാണ്. പങ്കെടുത്ത 73 മത്സരങ്ങളിൽ 62 എണ്ണത്തിലും വിജയിച്ച വാരെൻ, അതിൽ 53 എണ്ണം ഗ്രാൻഡ് പ്രിക്സ് മത്സരങ്ങളായിരുന്നു. ഏകദേശം 6 ദശലക്ഷം യൂറോയോളം സമ്മാനത്തുകയായി വാരിക്കൂട്ടിയ വാരെൻ, ഇറ്റാലിയൻ ഹാർനെസ് റേസിംഗിലെ അവിഭാജ്യ ഘടകമായിരുന്നു.

ALSO READ;ശരീരത്തിൽ ക്യാമറ, ഫേസ്‍ബുക്കിലൂടെ ലൈവ്..! സഹപാഠിയെ വെടിവച്ചു കൊന്ന് ഒൻപതാം ക്ലാസുകാരൻ

പ്രശസ്തനായ ഇറ്റാലിയൻ ഹാർനെസ് റേസിംഗ് ഡ്രൈവർ ജിയാൻപോളോ മിനുച്ചിയായിരുന്നു വാരെന്നിന്റെ ജീവിതകാലത്തെ പങ്കാളി. ഇരുവരും ചേർന്നുള്ള പ്രകടനം കുതിരയോട്ട ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായാണ് കണക്കാക്കപ്പെടുന്നത്. വാരെന്നിന്റെ വേഗതയും മിനുച്ചിയുടെ തന്ത്രപരമായ നിയന്ത്രണവും റേസിംഗ് ട്രാക്കുകളിൽ പലപ്പോഴും എതിരാളികൾക്ക് അപ്രാപ്യമായിരുന്നു.

The post ട്രാക്കിലെ രാജാവിന് വിട; ഇറ്റലിയുടെ അഭിമാനമായ ഇതിഹാസ താരം ‘വാരെൻ’ ഓർമ്മയായി! appeared first on Express Kerala.

Spread the love
See also  ചിരവൈരികളുടെ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ; ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ!
Scroll to Top