വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് പിടിച്ചെടുക്കാൻ നോക്കുന്നു! മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി പിണറായി വിജയൻ

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് പിടിച്ചെടുക്കാൻ നോക്കുന്നു! മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ റോഡ് കണക്ടിവിറ്റി വൈകിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വസ്തുതകളെ പൂർണ്ണമായി മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നൂറുശതമാനം പ്രവൃത്തിയും പൂർത്തിയായത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും, സർക്കാർ മാറി കേവലം രണ്ടര മാസം കൊണ്ട് വലിയ കാര്യങ്ങൾ ചെയ്തുവെന്ന് അവകാശപ്പെടുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണത്തിനെതിരെ മുൻപ് സമരം നടക്കുമ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകിയത് യു.ഡി.എഫ് ആണെന്നും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലം സന്ദർശിച്ച് പദ്ധതി അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിലകുറഞ്ഞ സമ്മർദ്ദങ്ങൾക്ക് മുൻപിൽ കേരളത്തിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കില്ലെന്ന് ഉറച്ച നിലപാടെടുത്തത് എൽ.ഡി.എഫ് സർക്കാരാണ്. അന്ന് പദ്ധതി തടയാൻ സമരം ചെയ്തവർ ഇന്ന് 99 ശതമാനവും എൽ.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയ റോഡ് കണക്ടിവിറ്റിയുടെ പേരിൽ മുതലെടുപ്പ് നടത്താൻ നോക്കുന്നത് അങ്ങേയറ്റം അപഹാസ്യകരമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ALSO READ; ഭാര്യ ഇടനിലക്കാരി, പത്തുലക്ഷം കൈക്കൂലി! കേന്ദ്ര മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് സി.ബി.ഐ പിടിയിൽ

ദേശീയപാത 66-മായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനായി പദ്ധതി ആസൂത്രണം, ഭൂമി ഏറ്റെടുക്കൽ, നിയമപരമായ നടപടികൾ എന്നിവ അതിവേഗം മുന്നോട്ടുകൊണ്ടുപോയത് എൽ.ഡി.എഫ് സർക്കാരാണ്. 2022 ഏപ്രിലിലും 2024 ഫെബ്രുവര്യിലുമായി ഇതുസംബന്ധിച്ച വിജ്ഞാപനങ്ങൾ പുറത്തിറക്കുകയും, ഭൂമി ഏറ്റെടുക്കലിനായി ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിലും അനുമതികൾ നൽകുന്നതിലും കാലതാമസം വരുത്തിയത് നാഷണൽ ഹൈവേ അതോറിറ്റിയും കേന്ദ്ര സർക്കാരുമാണെന്നും, അതിന്റെ പേരിൽ അന്ന് ലോക്‌സഭയിൽ വരെ വിഷയം ഉന്നയിക്കേണ്ടി വന്നിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാണിച്ചു.

See also  കരുവാറ്റ കൊലപാതകം! ശിവൻകുട്ടി നേരിട്ടത് കടുത്ത ക്രൂരത; മുഖ്യസൂത്രധാര എട്ടാം ക്ലാസുകാരി

സ്വന്തം മുന്നണിയുടെ മുൻകാല നിലപാടുകൾ മൂടിവെക്കാനും എൽ.ഡി.എഫ് സർക്കാർ യാഥാർത്ഥ്യമാക്കിയ പദ്ധതിയുടെ നേട്ടങ്ങൾ കയ്യടക്കാനുമുള്ള ഇത്തരം ശ്രമങ്ങൾ കേരള ജനത തള്ളിക്കളയുമെന്നും, മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ പ്രസ്താവനകൾ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

The post വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് പിടിച്ചെടുക്കാൻ നോക്കുന്നു! മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി പിണറായി വിജയൻ appeared first on Express Kerala.

Spread the love
Scroll to Top