യാത്രക്കാർക്ക് ലോകോത്തര സേവനം! ഷാർജ വിമാനത്താവളത്തിന് അന്താരാഷ്ട്ര ‘ലെവൽ 3 അക്രഡിറ്റേഷൻ’ അംഗീകാരം

യാത്രക്കാർക്ക് ലോകോത്തര സേവനം! ഷാർജ വിമാനത്താവളത്തിന് അന്താരാഷ്ട്ര ‘ലെവൽ 3 അക്രഡിറ്റേഷൻ’ അംഗീകാരം

യാത്രക്കാർക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ അഭിമാനകരമായ ലെവൽ 3 ‘എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ’ ഷാർജ വിമാനത്താവളം സ്വന്തമാക്കി. യാത്രക്കാരുടെ സംതൃപ്തി മുൻനിർത്തി സേവനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചതിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. ടൂറിസം, ബിസിനസ്, യാത്രാ മേഖലകളിൽ ഷാർജയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.

2022-ൽ ലെവൽ 1 അക്രഡിറ്റേഷൻ നേടിയാണ് ഷാർജ വിമാനത്താവളം ഈ യാത്രയ്ക്ക് തുടക്കമിട്ടത്. ഉപയോക്തൃ സേവന മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് 2023-ൽ ലെവൽ 2 അക്രഡിറ്റേഷനും 2025-ൽ ഇത് പുതുക്കുകയും ചെയ്തു. തുടർന്ന് നിരന്തരമായ മികവിലൂടെ 2026-ൽ ലെവൽ 3 എന്ന വലിയ നേട്ടത്തിലേക്ക് ഉയരുകയായിരുന്നു. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ആവിഷ്കരിച്ചതാണ് ഈ അക്രഡിറ്റേഷൻ പ്രോഗ്രാം.

Also Read: ലക്ഷം ദിർഹം സമ്മാനത്തുക! യുഎഇയിൽ ആർടിഎയുടെ റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു

യാത്രക്കാരിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്ന നിർദേശങ്ങളും പ്രതികരണങ്ങളും കൃത്യമായി അപഗ്രഥിച്ച് സേവനങ്ങളിൽ അടിയന്തര മാറ്റങ്ങൾ വരുത്താൻ ലെവൽ 3 അക്രഡിറ്റേഷൻ വഴി സാധ്യമാകുന്നുണ്ട്. വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്ഥാപനങ്ങൾ, മറ്റു സേവനദാതാക്കൾ എന്നിവരുമായി ചേർന്ന് യാത്രയുടെ ആരംഭം മുതൽ അവസാനം വരെ ഉയർന്ന നിലവാരത്തിലുള്ള സേവനമാണ് വിമാനത്താവളം ഉറപ്പാക്കുന്നത്. ഉപയോക്തൃ സംതൃപ്തി സംബന്ധിച്ച റിപ്പോർട്ടുകൾ വിവിധ വകുപ്പുകൾക്ക് കൈമാറി പോരായ്മകൾ പരിഹരിക്കാൻ സംയുക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

The post യാത്രക്കാർക്ക് ലോകോത്തര സേവനം! ഷാർജ വിമാനത്താവളത്തിന് അന്താരാഷ്ട്ര ‘ലെവൽ 3 അക്രഡിറ്റേഷൻ’ അംഗീകാരം appeared first on Express Kerala.

See also  ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി? വൻ ഇളവുകളുമായി കേന്ദ്ര മന്ത്രാലയം
Spread the love
Scroll to Top