കോണ്‍ഗ്രസ് മുന്‍ എംപിയും സിഖ് വിരുദ്ധ കലാപക്കേസ് പ്രതിയുമായ സജ്ജന്‍ കുമാര്‍ അന്തരിച്ചു!

കോണ്‍ഗ്രസ് മുന്‍ എംപിയും സിഖ് വിരുദ്ധ കലാപക്കേസ് പ്രതിയുമായ സജ്ജന്‍ കുമാര്‍ അന്തരിച്ചു!

ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ എംപിയും സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയുമായ സജ്ജന്‍ കുമാര്‍ (80) അന്തരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബറില്‍ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2018 ഡിസംബര്‍ 17ന് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Also Read:ചെന്നൈയിൽ നിർണ്ണായക കൂടിക്കാഴ്ച; തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ!

എന്നാല്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റ് ചില കേസുകളില്‍ ജനുവരിയില്‍ ഡല്‍ഹി കോടതി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. 2015 ഫെബ്രുവരിയില്‍, കലാപ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സജ്ജന്‍ കുമാറിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 1984 നവംബര്‍ 1 ന് സോഹന്‍ സിംഗ്, മരുമകന്‍ അവ്താര്‍ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജനക്പുരിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 1984 നവംബര്‍ 2 ന് ഒരു ജനക്കൂട്ടം ഗുര്‍ചരണ്‍ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

The post കോണ്‍ഗ്രസ് മുന്‍ എംപിയും സിഖ് വിരുദ്ധ കലാപക്കേസ് പ്രതിയുമായ സജ്ജന്‍ കുമാര്‍ അന്തരിച്ചു! appeared first on Express Kerala.

Spread the love
See also  2,000 രൂപയിൽ താഴെ വിലയിൽ നത്തിങ്ങിന്റെ സിഎംഎഫ് ബഡ്സ് നിയോ ഇന്നെത്തുന്നു? വിപണി കീഴടക്കാൻ പുതിയ ഇയർബഡ്സ്!
Scroll to Top