ചതിയൻ ചെന്നായ,’ഇസ്രയേലിനെ വിശ്വസിക്കരുത്’..! തുർക്കി സാന്നിധ്യം ആരോപിച്ചുള്ള വ്യോമാക്രമണത്തിന് പിന്നാലെ സിറിയയുടെ കടുത്ത മുന്നറിയിപ്പ്

ചതിയൻ ചെന്നായ,’ഇസ്രയേലിനെ വിശ്വസിക്കരുത്’..! തുർക്കി സാന്നിധ്യം ആരോപിച്ചുള്ള വ്യോമാക്രമണത്തിന് പിന്നാലെ സിറിയയുടെ കടുത്ത മുന്നറിയിപ്പ്

സിറിയയിലെ അബു അൽ-ദുഹുർ സൈനിക വ്യോമത്താവളത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ആഭ്യന്തരയുദ്ധത്തിൽ തകർന്ന വ്യോമത്താവളം സിറിയൻ വ്യോമസേനയ്ക്ക് ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് പുനർനിർമ്മിക്കുന്നത് എന്നും, അവിടെ തുർക്കിക്ക് സ്ഥിരമായ സൈനിക താവളമോ സൈനികരെ വിന്യസിക്കാനോ യാതൊരു പദ്ധതിയും ഇല്ലായിരുന്നുവെന്നും സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ-ഷൈബാനി വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, തുർക്കി സൈനിക സാന്നിധ്യം തടയുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് വാദിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുമ്പ് തുർക്കി ഉദ്യോഗസ്ഥർ ഈ പ്രദേശം സന്ദർശിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേൽ വ്യോമാക്രമണം കനപ്പിച്ചത്.

ALSO READ;ഇതെല്ലാം കുറേ കണ്ടതാണ്, പുച്ഛം മാത്രം, ട്രംപിന്റെ പുതിയ നീക്കത്തിനെ പരിഹസിച്ച് ഇറാൻ..! വിമർശിച്ച് ചൈനയും രംഗത്ത്

സിറിയയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഈ നീക്കത്തിനെതിരെ ട്രംപ് ഭരണകൂടവും രംഗത്തുണ്ട്. ഇസ്രയേലിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ എന്താണെന്ന് തിരിച്ചറിയണമെന്നും അവരുടെ നീക്കങ്ങളെ പൂർണ്ണമായി വിശ്വസിക്കരുതെന്നും സിറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമത്താവളത്തിൽ നടന്നത് കേവലം അറ്റകുറ്റപ്പണികൾ മാത്രമാണെന്നും, അത് യാതൊരുവിധ സൈനിക സന്നാഹങ്ങൾക്കുമുള്ള തയ്യാറെടുപ്പായിരുന്നില്ലെന്നും സിറിയ ആവർത്തിക്കുന്നു.

പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷത്തെ തകിടം മറിക്കുന്ന ഈ പുതിയ സംഘർഷം അന്താരാഷ്ട്ര സമൂഹത്തിൽ വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.

The post ചതിയൻ ചെന്നായ,’ഇസ്രയേലിനെ വിശ്വസിക്കരുത്’..! തുർക്കി സാന്നിധ്യം ആരോപിച്ചുള്ള വ്യോമാക്രമണത്തിന് പിന്നാലെ സിറിയയുടെ കടുത്ത മുന്നറിയിപ്പ് appeared first on Express Kerala.

Spread the love
See also  ചന്ദ്രനിൽ സ്ഥിരതാമസത്തിന് തയ്യാറെടുത്ത് നാസ; ചരിത്രപരമായ ദൗത്യത്തിലേക്ക് ഇന്ത്യയും!
Scroll to Top