തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന ബസ്സിലെ മുൻവശത്തെ വാതിൽ പെട്ടെന്ന് തുറന്നുപോയതിനെ തുടർന്നാണ് അപകടമുണ്ടായത്.

രാവിലെ തിരക്കുണ്ടായിരുന്ന ബസ്സിൽ കയറിയ വിദ്യാർത്ഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് വീഴാതിരുന്നതാണ് ബസ് മുന്നോട്ടെടുത്തപ്പോൾ അപകടത്തിന് കാരണമായത്. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർത്ഥിനിയെ യാത്രക്കാരുടെ ഇടപെടലിനെ തുടർന്ന് അതേ ബസ്സിൽ തന്നെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർത്ഥിനിയുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

The post തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  കണക്ഷൻ തകരാറുകൾക്ക് വിട; പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ
Scroll to Top