സംവിധായകനല്ല, ഇത്തവണ നായകൻ! ; 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആ ‘മാസ്’ ചിത്രം ഏത്?

സംവിധായകനല്ല, ഇത്തവണ നായകൻ! ; 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആ ‘മാസ്’ ചിത്രം ഏത്?

സംവിധായകന്‍ എന്ന നിലയില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച ലോകേഷ് കനകരാജ് ഇപ്പോള്‍ നായകനായും തന്റെ വിസ്മയം തീർത്തിരിക്കുകയാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് ലോകേഷ് നായകനായെത്തിയ ‘ഡിസി’ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. രണ്ട് മണിക്കൂറും 23 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഗ്യാങ്‌സ്റ്റർ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ചിത്രത്തില്‍ ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. വാമിക ഗബ്ബിയാണ് ചിത്രത്തിൽ നായികയായി വേഷമിട്ടിരിക്കുന്നത്; കഥാപാത്രത്തിന്റെ പേര് ചന്ദ്ര എന്നാണ്. ഇവരെ കൂടാതെ സഞ്ജന കൃഷ്‍ണമൂർത്തിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

Also Read:വയസ്സ് 25, അഭിനയത്തിൽ 10 വർഷം; തൊട്ടതെല്ലാം പൊന്നാക്കി സൗത്ത് ഇന്ത്യയുടെ പുതിയ ലക്കി സ്റ്റാർ മമിത ബൈജു!

കേരളത്തിലും കർണാടകത്തിലും ചിത്രം വമ്പൻ റിലീസായി എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ സംസ്ഥാനങ്ങളിലെ ഡിസ്ട്രിബ്യൂഷന്‍ പാർട്നർ. വയലൻസിനും പ്രണയത്തിനും ഒപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകിയൊരുക്കിയ അരുണിന്റെ ഏറ്റവും മികച്ച ചിത്രമായാണ് ‘ഡിസി’യെ പ്രേക്ഷകർ വിലയിരുത്തുന്നത്. ചിത്രത്തിന്റെ പ്രകടനവും മേക്കിംഗും ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

The post സംവിധായകനല്ല, ഇത്തവണ നായകൻ! ; 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആ ‘മാസ്’ ചിത്രം ഏത്? appeared first on Express Kerala.

See also  ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു; ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന് നേരെയുണ്ടായ നീക്കത്തിന് പിന്നാലെ നടപടി | Delhi Remove Encroachments Pakistan High Commission
Spread the love
Scroll to Top