നെതന്യാഹുവിനെതിരെ തുർക്കി..! ‘വംശഹത്യ’ ആരോപണത്തിൽ അന്താരാഷ്ട്ര അറസ്റ്റ് മുന്നറിയിപ്പ്

നെതന്യാഹുവിനെതിരെ തുർക്കി..! ‘വംശഹത്യ’ ആരോപണത്തിൽ അന്താരാഷ്ട്ര അറസ്റ്റ് മുന്നറിയിപ്പ്

ഗാസയിലേക്ക് സഹായവുമായി പോയ കപ്പൽവ്യൂഹത്തെ തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തുർക്കി നിയമനടപടി ശക്തമാക്കി. ‘വംശഹത്യ’ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ആരോപിച്ച് നെതന്യാഹുവിനും മറ്റൊരു ഇസ്രയേൽ പൗരനായ അഫെക് മോസ്കോവിച്ചിനുമെതിരെ അന്താരാഷ്ട്ര അറസ്റ്റ് മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലെക് ആണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ 14ന് നെതന്യാഹുവിനും മോസ്കോവിച്ചിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. ഇവർക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം, വംശഹത്യ, ഗുരുതരമായ സ്വാതന്ത്ര്യനിഷേധം, മനഃപൂർവമുള്ള ആക്രമണം, പീഡനം, സ്വത്ത് നശിപ്പിക്കൽ, ഗുരുതരമായ കൊള്ള, ഗതാഗത സംവിധാനങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തുർക്കി ഉന്നയിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇവർക്കെതിരെ അറസ്റ്റ് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തോട് നടപടിയെടുക്കാനും നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടു.

ALSO READ;‘ഇപ്പോഴാണ് യുദ്ധം അവസാനിപ്പിക്കേണ്ടത്, ‘ഇറാൻ ശക്തമായ നിലയിൽ..! നിർണായക പ്രതികരണവുമായി പെസഷ്കിയാൻ

മേയിൽ തുർക്കിയിൽനിന്ന് ഗാസയിലേക്ക് പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ ഏകദേശം 50 കപ്പലുകളാണ് സംഭവത്തിന്റെ പശ്ചാത്തലം. മെഡിറ്ററേനിയൻ കടലിൽവച്ച് ഇസ്രയേൽ സേന ഫ്ലോട്ടില്ലയിലെ പ്രവർത്തകരെ തടഞ്ഞുനിർത്തുകയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇസ്രയേൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ നാടുകടത്തി. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ രൂക്ഷമായിരിക്കെയാണ് പുതിയ നിയമനടപടി.

ഗാസയ്ക്ക് പുറമെ സിറിയയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ശക്തമാണ്. സിറിയയിലെ അബു അൽ-ദുഹർ വ്യോമതാവളത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ തുർക്കി സൈന്യം അവിടെ വിന്യസിക്കാൻ ഒരുങ്ങുകയാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. എന്നാൽ തുർക്കി ഇത് നിഷേധിച്ചു. അതേസമയം, തടവിലാക്കിയ ഫ്ലോട്ടില്ല പ്രവർത്തകരുടെ ദൃശ്യങ്ങൾ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ-ഗ്വിർ പുറത്തുവിട്ടതും പുതിയ വിവാദത്തിന് കാരണമായി. ഇതോടെ ഗാസയിലെ സംഘർഷം മാത്രമല്ല, തുർക്കി–ഇസ്രയേൽ ബന്ധവും കൂടുതൽ കടുത്ത നിലയിലേക്ക് നീങ്ങുകയാണ്.

See also  മദ്യപ്രേമികളെ ആശങ്കയിലാക്കി എഫ്.എസ്.എസ്.എ.ഐ പരിശോധന! ബ്ലെൻഡേഴ്സ് പ്രൈഡും റോയൽ സ്റ്റാഗും ഇനി സുരക്ഷിതമോ?

The post നെതന്യാഹുവിനെതിരെ തുർക്കി..! ‘വംശഹത്യ’ ആരോപണത്തിൽ അന്താരാഷ്ട്ര അറസ്റ്റ് മുന്നറിയിപ്പ് appeared first on Express Kerala.

Spread the love
Scroll to Top