
ഇടുക്കി: തൊടുപുഴയിൽ സഹപാഠികളുടെ ലഹരി ഉപയോഗം പുറത്തുപറഞ്ഞതിന് 19-കാരന്റെ ജനനേന്ദ്രിയം അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു (Thodupuzha student assault case). രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ ഒന്നാം പ്രതി പ്രായപൂർത്തിയാകാത്തയാളായതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
തൊടുപുഴയിലെ ഗ്രാൻഡിസ് സ്ഥാപനത്തിൽ മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാർത്ഥിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. ഹോസ്റ്റലിൽ വെച്ച് സഹപാഠികളായ മൂന്നുപേർ ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാർത്ഥി, അധ്യാപകരുടെ നിർദ്ദേശപ്രകാരം ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നൽകുകയായിരുന്നു. തുടർന്ന് അധ്യാപകർ ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ദൃശ്യങ്ങൾ നൽകിയത് അണക്കര സ്വദേശിയാണെന്ന് മനസ്സിലാക്കിയ പ്രതികൾ ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന പരാതിയെ തുടർന്ന് ഇരയായ വിദ്യാർത്ഥിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. അതിക്രൂരമായ മർദ്ദനത്തിന് ഇരയായ സംഭവം ആയതിനാൽ പ്രതികൾക്കെതിരെ ആന്റി റാഗിങ് വകുപ്പുകൾ കൂടി ചുമത്താനാണ് പോലീസിന്റെ നീക്കം.
Story Summary: Two suspects were remanded in Idukki after brutally assaulting a 19-year-old student and damaging his genitals for reporting their drug use in Thodupuzha.




