ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ല; എം.വി. ഗോവിന്ദൻ

ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ല; എം.വി. ഗോവിന്ദൻ

ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളിയല്ലെന്നും, അദ്ദേഹം നടത്തിയ പ്രയോഗം തികഞ്ഞ അസംബന്ധമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വെള്ളാപ്പള്ളിയോടുള്ളത് നിലപാട് മാറ്റമല്ലെന്നും, സി.പി.എമ്മിൽ ആരും കുറുക്കുവഴികളിലൂടെ നേതാക്കളായവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേർത്തലയിൽ നടന്ന പരിപാടിക്കിടെ, ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസ്സല്ലെന്നും ലീഗിന്റെ മനസ്സമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. കോൺഗ്രസും ബിജെപിയും ഇഡിയും ചേർന്നാണ് രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതെന്നും, പാർട്ടി നേതാക്കൾക്ക് എതിരായ നീചമായ നീലക്കടലാസ് പ്രസ്താവനകളെയും വിവാദങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ല; എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love
See also  ഓസീസ് പേസാക്രമണത്തിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്; 64 റൺസിന് ഓൾഔട്ട്, സ്റ്റാർക്കിന് ആറു വിക്കറ്റ് | Bangladesh vs Australia
Scroll to Top