സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ വീണ്ടും കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. തുടർന്ന് വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും, ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഉത്രാടനാളിലും തിരുവോണ ദിവസത്തിലും നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.

കനത്ത മഴയ്ക്കൊപ്പം കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അപകട മേഖലകളിൽ ഉള്ളവർ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ടതാണ്. ഈ ദിവസങ്ങളിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക് അടുപ്പിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരങ്ങളും കടലിൽ ഇറങ്ങിയുള്ള കളികളും നിരോധിച്ചിട്ടുണ്ട്. മൽസ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടാനും പരസ്പരം അകലം പാലിക്കാനും നിർദ്ദേശമുണ്ട്. തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

The post സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Express Kerala.

Spread the love
See also  ക്രിമിനൽ കേസുകളിൽ കുരുങ്ങി അർജുൻ ആയങ്കി; കണ്ണൂരിൽ കാപ്പ ചുമത്തി കരുതൽ തടങ്കൽ
Scroll to Top