ചെലവ് തൊഴിലുടമ വഹിക്കണം, ലംഘിച്ചാൽ വർക്ക് പെർമിറ്റും പോകും!യുഎഇയിൽ തൊഴിലാളികളുടെ ഇൻഷുറൻസിൽ വീഴ്ച വേണ്ട

ചെലവ് തൊഴിലുടമ വഹിക്കണം, ലംഘിച്ചാൽ വർക്ക് പെർമിറ്റും പോകും!യുഎഇയിൽ തൊഴിലാളികളുടെ ഇൻഷുറൻസിൽ വീഴ്ച വേണ്ട

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലും ഗാർഹിക മേഖലയിലും ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതിൽ തൊഴിലുടമകൾ വീഴ്ച വരുത്തിയാൽ ഇനി നടപടി കടുപ്പിക്കും. തൊഴിലാളിക്ക് ഇൻഷുറൻസ് നൽകാതിരിക്കുകയോ കൃത്യസമയത്ത് പുതുക്കാതിരിക്കുകയോ മാത്രമല്ല, ഇൻഷുറൻസിന്റെ ചെലവ് തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കും. വീഴ്ച കണ്ടെത്തിയാൽ പിഴയ്ക്കൊപ്പം വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നേരിടേണ്ടിവരും.

തൊഴിലാളിയെ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്താതിരിക്കുക, പോളിസി സമയത്ത് പുതുക്കാതിരിക്കുക, അത്യാഹിത ചികിത്സാ ചെലവുകളോ മറ്റ് ആരോഗ്യപരിചരണ ചെലവുകളോ വഹിക്കാൻ വിസമ്മതിക്കുക, ഇൻഷുറൻസ് തുക പൂർണമായോ ഭാഗികമായോ തൊഴിലാളിയിൽ നിന്ന് ഈടാക്കുക തുടങ്ങിയവ പ്രധാന നിയമലംഘനങ്ങളാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് തടയാനും നിലവിലുള്ള പെർമിറ്റുകൾ പുതുക്കാതിരിക്കാനും റദ്ദാക്കാനും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന് അധികാരമുണ്ടാകും.

ALSO READ;അമേരിക്ക പേടിക്കുന്ന കൂറ്റൻ..! പക്ഷെ, ഒരു വാഹനം തകരാറിലായാൽ S-400 തകരുമോ?

ഇൻഷുറൻസ് പരിരക്ഷയുടെ മുഴുവൻ ചെലവും തൊഴിലുടമ തന്നെയാണ് വഹിക്കേണ്ടതെന്നും ഒരു കാരണവശാലും തൊഴിലാളിയിൽ നിന്ന് ഈ തുക ഈടാക്കരുതെന്നും അധികൃതർ വ്യക്തമാക്കി. തൊഴിൽ പെർമിറ്റിന്റെ കാലാവധിയായ രണ്ടു വർഷവും ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ ഉണ്ടായിരിക്കണം. വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഓൺലൈൻ സേവനങ്ങൾ ആരോഗ്യ ഇൻഷുറൻസ് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ തൊഴിലാളിക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോയെന്ന് മന്ത്രാലയത്തിന് ഡിജിറ്റലായി പരിശോധിക്കാനും കഴിയും. കഴിഞ്ഞ വർഷം ആരംഭിച്ച ഈ സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.

അതേസമയം, സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും ആരോഗ്യ ഇൻഷുറൻസ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നുണ്ട്. തൊഴിലുടമകൾക്കും ജീവനക്കാർക്കും സെപ്റ്റംബർ ഒന്ന് വരെ ഓൺലൈൻ സർവേയിലൂടെ അഭിപ്രായങ്ങൾ സമർപ്പിക്കാം. തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നിയമലംഘനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ നടപടികൾ കൂടുതൽ ശക്തമാക്കുന്നത്.

See also  അച്ഛന്റെ വേർപാട്! അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ എനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയൂ; വികാരനിർഭരനായി രാഹുൽ ഗാന്ധി

The post ചെലവ് തൊഴിലുടമ വഹിക്കണം, ലംഘിച്ചാൽ വർക്ക് പെർമിറ്റും പോകും!യുഎഇയിൽ തൊഴിലാളികളുടെ ഇൻഷുറൻസിൽ വീഴ്ച വേണ്ട appeared first on Express Kerala.

Spread the love
Scroll to Top