തരംഗമായി ‘അല്ല ബോലലോ’ ഗാനം; വമ്പൻ താരനിരയുമായി രജനികാന്തിന്റെ ‘ജയിലർ 2’ റിലീസിന്

തരംഗമായി ‘അല്ല ബോലലോ’ ഗാനം; വമ്പൻ താരനിരയുമായി രജനികാന്തിന്റെ ‘ജയിലർ 2’ റിലീസിന്

ജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ റിലീസിനൊരുങ്ങുന്നു. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി മാറി, അഞ്ച് മില്യണിലധികം കാഴ്ചക്കാരെയും ഈ പാട്ട് സ്വന്തമാക്കി കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Also Read:പോലീസ് കോൺസ്റ്റബിളിന്റെ മകൻ, 23-ാം വയസ്സിൽ സിനിമയിലെത്തി, വർഷങ്ങളായി സഹനടനായി അഭിനയിച്ചു, ഇപ്പോൾ തെലുങ്ക് സിനിമ ഭരിക്കുന്നു..!

ഗാനത്തിൽ ഷംന കാസിം ചടുലമായ നൃത്തച്ചുവടുകളോടെയാണ് എത്തുന്നത്. ഈ വർഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രജനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്നായ മുത്തുവേൽ പാണ്ഡ്യന്റെ തിരിച്ചുവരവിനായി വലിയ ആവേശത്തിലാണ് സിനിമാലോകം. തമിഴ് സിനിമയിൽ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടാൻ സാധ്യതയുള്ള ചിത്രങ്ങളിലൊന്നായ ജയിലർ 2, ആദ്യ ഭാഗം പോലെ തന്നെ മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും.

The post തരംഗമായി ‘അല്ല ബോലലോ’ ഗാനം; വമ്പൻ താരനിരയുമായി രജനികാന്തിന്റെ ‘ജയിലർ 2’ റിലീസിന് appeared first on Express Kerala.

Spread the love
See also  സിറിയയിൽ ഏറ്റുമുട്ടുമോ തുർക്കിയും ഇസ്രയേലും? പശ്ചിമേഷ്യയിൽ പുതിയ യുദ്ധഭീഷണി | Turkey Israel tensions
Scroll to Top