
നടൻ പ്രണവ് മോഹൻലാലിന്റെ പുതിയ യാത്രാ പദ്ധതികളെക്കുറിച്ചും സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും സുചിത്ര മോഹൻലാൽ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. പ്രണവ് നിലവിൽ ചെന്നൈയിലുണ്ടെന്നും ഉടൻ തന്നെ മ്യൂസിക് ഫെസ്റ്റിവലിനായി ലണ്ടനിലേക്ക് തിരിക്കുമെന്നും അവർ വ്യക്തമാക്കി.
എപ്പോഴാണ് തിരിച്ചുവരുക എന്നതിനെക്കുറിച്ച് പ്രണവിന് പോലും മുൻകൂട്ടി ധാരണ ഉണ്ടാകില്ലെന്നും, സാധാരണയായി വൺവേ ടിക്കറ്റെടുത്താണ് അവൻ യാത്ര ചെയ്യാറുള്ളതെന്നും സുചിത്ര ചിരിയോടെ പറഞ്ഞു. രണ്ട് മാസമോ അതിൽ കൂടുതലോ സമയം അവൻ വിദേശത്ത് ചെലവഴിച്ചേക്കാം. തന്റെ കാര്യങ്ങൾ തനിച്ച് തീരുമാനിക്കാൻ പാകത്തിലുള്ള സ്വാതന്ത്ര്യം അവനുണ്ടെന്നും സുചിത്ര കൂട്ടിച്ചേർത്തു.
Also Read:തരംഗമായി ‘അല്ല ബോലലോ’ ഗാനം; വമ്പൻ താരനിരയുമായി രജനികാന്തിന്റെ ‘ജയിലർ 2’ റിലീസിന്
പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞെങ്കിലും അത് ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്ന് സുചിത്ര വ്യക്തമാക്കി. രാഹുലുമായി പ്രണവ് എങ്ങനെ കണക്ടായി എന്നതിനെക്കുറിച്ച് പോലും തനിക്ക് അറിവില്ലെന്നും, സ്വന്തം കരിയറിലെ കാര്യങ്ങളെല്ലാം അവൻ തന്നെ മികച്ച രീതിയിൽ ഹാൻഡിൽ ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
കൂടാതെ, പ്രണവിനും വിസ്മയയ്ക്കും മലയാള ഭാഷയോടുള്ള പരിജ്ഞാനക്കുറവിനെക്കുറിച്ചും അവർ സംസാരിച്ചു. ചെറുപ്പകാലത്ത് ഹോസ്റ്റലിൽ പഠിച്ചതും വീട്ടിൽ ഇംഗ്ലീഷ് സംസാരിച്ചതുമാണ് മക്കളുടെ മലയാളം മെച്ചപ്പെടാതിരുന്നതിന് കാരണമെന്നും, അതിൽ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും സുചിത്ര മോഹൻലാൽ വ്യക്തമാക്കി.
The post പ്രണവിന്റെ യാത്രകൾക്ക് പ്ലാനില്ല; വൺവേ ടിക്കറ്റെടുത്താണ് പോക്ക്, വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ appeared first on Express Kerala.




