കസവുണ്ടിൽ തീരുന്നതല്ല ഓണം ഫാഷൻ; മലയാളി വസ്ത്രവിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ!

കസവുണ്ടിൽ തീരുന്നതല്ല ഓണം ഫാഷൻ; മലയാളി വസ്ത്രവിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ!

ലയാളിക്ക് ഓണമെന്നാൽ വസ്ത്രവിപണിയിലെ ട്രെൻഡിനൊപ്പമുള്ള സഞ്ചാരം കൂടിയാണ്. പഴമയുടെ തനിമയ്ക്കൊപ്പം പുതുമയുടെ പരീക്ഷണങ്ങളുമായാണ് ഓരോ ഓണക്കാലവും വിപണിയിലെത്തുന്നത്. സ്ത്രീകളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നില്ല ഒരിക്കൽ ഓണം ഫാഷൻ എങ്കിൽ, ഇന്ന് ചിത്രങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്.

ഒരുകാലത്ത് സ്ത്രീകളുടെ വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു ഓണം ഫാഷൻ. കസവിലും പട്ടിലും തീർക്കുന്ന പരീക്ഷണങ്ങളുമായി ഓണനാളുകളിൽ മിന്നിത്തിളങ്ങി നിന്നിരുന്ന വീട്ടിലെ സ്ത്രീകൾക്കൊപ്പമെത്താൻ പാടുപെട്ടിരുന്ന പുരുഷന്മാരുടെ വേഷം മുണ്ടിന്റെ കരയ്ക്ക് മാച്ച് ചെയ്യുന്ന ഷർട്ടുകളിലൊതുങ്ങിയിരുന്നു. എന്നാൽ കാലം മാറിയപ്പോൾ സങ്കൽപങ്ങളും മാറി. സ്ത്രീകൾക്കൊപ്പം അല്ലെങ്കിൽ ഒരുപടി മുന്നേ നിൽക്കുന്ന ട്രെൻഡുകളുമായാണ് ഇപ്പോൾ പുരുഷന്മാരുടെ ഓണക്കാലവും പിറക്കുന്നത്.

Also Read:ഉയർന്ന റിട്ടേൺ കണ്ട് ചാടിവീഴല്ലേ; ബോണ്ട് പ്ലാറ്റ്‌ഫോമുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കടിഞ്ഞാണിട്ട് സെബി

വള്ളംകളിയും കഥകളിയും ഓണക്കാഴ്ചകളുമൊക്കെ നിറയുന്ന ഷർട്ടുകളും, പാരമ്പര്യത്തിന്റെ അതിരുകൾ ഭേദിച്ച് കസവ് മുണ്ടിലേക്ക് വരെ കടന്നെത്തിയ ആർട്ട് വർക്കുകളും ഇന്ന് വിപണി കീഴടക്കുന്നു. ഒരേ വീട്ടിലെ മൂന്നോ നാലോ പേർ ചേർന്ന് നിന്നാൽ പൂർത്തിയാകുന്ന ഡിസൈനുകൾ, സഹോദരങ്ങളെയും കൂട്ടുകാരെയും ലക്ഷ്യം വച്ച് ഒരേ ഡിസൈനിലെ ഷർട്ടുകൾ പല നിറങ്ങളിൽ എന്നിങ്ങനെ ഫാഷൻ ഏറെ വളർന്നു. വസ്ത്രങ്ങൾ പോലും ബന്ധങ്ങളുടെ കഥ പറയുന്ന ഈ കാലത്ത്, ഓണം വരുമ്പോൾ യഥാർത്ഥത്തിൽ ജനിക്കുന്നത് ഒരു ഉത്സവകാലം മാത്രമല്ല, കസവിന്റെ വെണ്മയിൽ കാലത്തിന്റെ നിറങ്ങൾ ചാലിച്ചെഴുതുന്ന പുതിയൊരു സംസ്കാരം കൂടിയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

The post കസവുണ്ടിൽ തീരുന്നതല്ല ഓണം ഫാഷൻ; മലയാളി വസ്ത്രവിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ! appeared first on Express Kerala.

Spread the love
See also  അമേരിക്കയോട് ഇനി വിട്ടുവീഴ്ചയില്ല! വ്യാപാര ചർച്ചകൾ തകർന്നു, ‘ഡോളറിന് ഡോളർ’ തിരിച്ചടിയുമായി കാനഡ
Scroll to Top