കുണ്ടന്നൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം | Kundannoor auto rickshaw accident death

കുണ്ടന്നൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം | Kundannoor auto rickshaw accident death

Kundannoor auto rickshaw accident death

പൂച്ചാക്കൽ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് വയോധികന് ദാരുണാന്ത്യം (Kundannoor auto rickshaw accident death). അരൂക്കുറ്റി പഞ്ചായത്ത് 10-ാം വാർഡ് ഇടപ്പറമ്പിൽ കൃഷ്ണപ്പൻ (72) ആണ് മരിച്ചത്. കുണ്ടന്നൂരിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും വീട്ടുവളപ്പിൽ സംസ്കാരം നടത്തുകയും ചെയ്തു.

Story Summary:
A 72-year-old man named Krishnappan died after accidentally falling off a moving auto-rickshaw at Kundannoor near Poochakkal.

Spread the love
See also  ടോൾ പ്ലാസകളിൽ ഇനി ക്യൂ നിൽക്കേണ്ട! എൻ.എച്ച്.എ.ഐയുടെ പുതിയ ഡിജിറ്റൽ ടോൾ പാസ് സംവിധാനം എത്തി
Scroll to Top