
തിരുവനന്തപുരം: ലക്ഷദ്വീപിലെ സുഹേലി ദ്വീപിന് സമീപം പട്രോളിംഗിനിടെ ബോട്ട് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 14 ദിവസം പിന്നിടുന്നു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വൈകുന്നതിലും സുരക്ഷാ ഏജൻസികളുടെ ഏകോപനമില്ലായ്മയിലും കാണാതായ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തി.(Lakshadweep Police Boat Capsize Missing Cops Families Express Protest Over Delay In Search Operations)
ഓഗസ്റ്റ് 11-നാണ് കവരത്തി സ്വദേശി നബീൽ കെ.എം (34), ആൻഡ്രോത്ത് സ്വദേശി ഹിദായത്തുള്ള കെ.സി (49) എന്നീ പോലീസ് ഉദ്യോഗസ്ഥരെ കാണാതായത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഉമർ ഫറൂഖ് നീന്തി രക്ഷപ്പെടുകയായിരുന്നു. സുഹേലി ദ്വീപിലെ ഔട്ട്‌പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന ഇവർ ശക്തമായ വേലിയേറ്റത്തിലും തിരമാലയിലും പെടുകയായിരുന്നു.
Story Summary
Two Lakshadweep police personnel, Nabeel K M and Hidayathulla K C, remain missing 14 days after their patrol boat capsized near the uninhabited Suheli Island. Expressing frustration over administrative delays and lack of advanced search equipment, the families have urged the administration to seek help from Kerala state and central agencies for deep-sea search operations.




