പാകിസ്ഥാനിൽ തുർക്കിയുടെ അസാധാരണ സൈനിക നീക്കം; അതിർത്തി കാക്കാൻ ‘ബാസ് ബറ്റാലിയനുമായി’ ഇന്ത്യൻ പരുന്തുകൾ സജ്ജം!

പാകിസ്ഥാനിൽ തുർക്കിയുടെ അസാധാരണ സൈനിക നീക്കം; അതിർത്തി കാക്കാൻ ‘ബാസ് ബറ്റാലിയനുമായി’ ഇന്ത്യൻ പരുന്തുകൾ സജ്ജം!

പാകിസ്ഥാനിലേക്ക് തുർക്കിയുടെ സൈനിക ട്രാൻസ്പോർട്ട് വിമാനങ്ങളുടെ വരവിലുണ്ടായ അസാധാരണ വർദ്ധനവ് ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ ചർച്ചയാകുന്നു. ഓഗസ്റ്റ് 19നും 21നും ഇടയിൽ 60 മണിക്കൂറിനുള്ളിൽ സി-130 ഹെർക്കുലീസ്, എ-400എം തുടങ്ങിയ വൻ സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ, മസ്റൂർ, മുരിദ് തുടങ്ങിയ വ്യോമതാവളങ്ങളിൽ വന്നിറങ്ങിയതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കറുകൾ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 7ന് പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറിന് തൊട്ടുപിന്നാലെയാണ് ഈ വിമാനനീക്കങ്ങൾ നടന്നിരിക്കുന്നത്. ഈ കരാർ പ്രകാരം അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും. ഈ കൂട്ടായ്മയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്ക് എത്തിയ വിമാനങ്ങൾ എന്ത് തരത്തിലുള്ള സൈനിക സാധന സാമഗ്രികളാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read: ഒരേസമയം ചൈനയുമായി അതിർത്തി ചർച്ച, റഷ്യയുമായി തന്ത്രബന്ധം; ഇന്ത്യയുടെ ‘ബിഗ് പ്ലാൻ’ എന്ത്? ലോകശക്തികൾ ഏറ്റുമുട്ടുമ്പോൾ ഇന്ത്യ കളിക്കുന്നത് സ്വന്തം കളി

തുർക്കിയിൽ നിന്നുള്ള ഈ വിമാനങ്ങളിൽ ആളില്ലാ വിമാനങ്ങളും (ഡ്രോണുകൾ) അത്യാധുനിക വ്യോമ പ്രതിരോധ ഉപകരണങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങളുടെ അനുമാനം. അടുത്ത തലമുറ കമികാസെ യുഎവി കെ2, അസിസ്ഗാർഡ് സിസ്റ്റങ്ങൾ തുടങ്ങിയവ പാകിസ്ഥാനിലേക്ക് എത്തിച്ചേക്കുമെന്നാണ് ഊഹാപോഹങ്ങൾ. കൂടാതെ എച്ച്ക്യൂ-സീരീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

തുർക്കി-പാക് നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യൻ സൈനിക മേധാവികൾ സർവ സജ്ജമാണ്. ഇതിന്റെ ഭാഗമായി പാകിസ്ഥാനെ നേരിടാൻ സൈന്യം തങ്ങളുടെ ആദ്യത്തെ പ്രത്യേക ഡ്രോൺ ബറ്റാലിയനായ ‘ബാസ് ബറ്റാലിയൻ’ രൂപീകരിച്ചു കഴിഞ്ഞു. ജലന്ധർ ആസ്ഥാനമായുള്ള 11-ാം കോർപ്സിന് (വജ്ര കോർപ്സ്) കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ്, പഞ്ചാബിലെ അതീവ സുരക്ഷാ മേഖലകളായ അതിർത്തി നിരീക്ഷിക്കും.

See also  ഐഫോൺ 18 സീരീസിനായി കാത്തിരിക്കണോ? വില വർധനവിന് മുൻപ് ഐഫോൺ 17 വാങ്ങാൻ സുവർണാവസരം

‘പരുന്ത്’ എന്നർഥം വരുന്ന ‘ബാസ്’ എന്ന പേര്, ഈ യൂണിറ്റിന്റെ ലക്ഷ്യം കൃത്യതയോടെ നിരീക്ഷിക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ, ‘അശ്നി പ്ലാറ്റൂണുകളും’ ആർട്ടിലറി വിഭാഗത്തിൽ ‘ദിവ്യാസ്ത്ര ബാറ്ററികളും’, ‘ശക്തിബാൻ റെജിമെന്റുകളും’ രൂപീകരിച്ച് ശത്രുക്കളുടെ ഏത് നീക്കങ്ങളെയും തകർക്കാൻ ഇന്ത്യൻ സേന പൂർണ്ണ സജ്ജമായിക്കഴിഞ്ഞു.

The post പാകിസ്ഥാനിൽ തുർക്കിയുടെ അസാധാരണ സൈനിക നീക്കം; അതിർത്തി കാക്കാൻ ‘ബാസ് ബറ്റാലിയനുമായി’ ഇന്ത്യൻ പരുന്തുകൾ സജ്ജം! appeared first on Express Kerala.

Spread the love
Scroll to Top