ഭാര്യ ആവശ്യപ്പെട്ടു: സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ്പും അക്രമവും നടത്തി പാക് സൈനിക ഉദ്യോഗസ്ഥൻ, പ്രതിഷേധം | Pakistan Army Officer

ഭാര്യ ആവശ്യപ്പെട്ടു: സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ്പും അക്രമവും നടത്തി പാക് സൈനിക ഉദ്യോഗസ്ഥൻ, പ്രതിഷേധം | Pakistan Army Officer

Pakistan Army Officer

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള സർഹദ് യൂണിവേഴ്സിറ്റി റാവത്ത് ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ സൈനിക ഉദ്യോഗസ്ഥൻ അക്രമം നടത്തുകയും തോക്കുചൂണ്ടി വെടിയുതിർക്കുകയും ചെയ്തതായി പരാതി. സർവകലാശാലയിലെ ഫീസും ക്ലാസ് സമയക്രമവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Pakistan Army Officer Fires Gun At Protesting Students In Islamabad University)

വിദ്യാർത്ഥികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനെത്തിയ സ്റ്റുഡന്റ് അഫയേഴ്സ് മേധാവി ഡോ. ഐന, പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ചില വിദ്യാർത്ഥികൾ തയ്യാറാകാതിരുന്നതോടെ സൈനിക ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സൈനിക യൂണിഫോമിലെത്തിയ കേണൽ അല്ലെങ്കിൽ ബ്രിഗേഡിയർ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥൻ, യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികളെ വടികൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

തുടർന്ന് സർവീസ് പിസ്റ്റളെടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയും ആയുധമില്ലാത്ത വിദ്യാർത്ഥികൾക്ക് നേരെ ചൂണ്ടുകയും ചെയ്തു. പാക് സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ, പാക് അധീന കാശ്മീർ എന്നിവിടങ്ങളിൽ ആഴ്ചകളായി ശക്തമായ ജനകീയ പ്രതിഷേധങ്ങൾ നടന്നു വരുന്നതിനിടെയാണ് ഈ സംഭവം.

Story Summary

A Pakistan Army officer was seen misusing his power at Sarhad University in Islamabad by physically assaulting protesting students and firing his service pistol in the air. The incident occurred after his wife, the Head of Student Affairs, called him to disperse a peaceful student protest regarding fees and class schedules.

See also  ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നത് സ്വാഭാവികം; ഉമർ ഫൈസിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എ.പി. അനിൽകുമാർ
Spread the love
Scroll to Top