കണ്ണൂരിൽ കനത്ത മഴ: എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു; സംഭവ സ്ഥലത്തെത്തി മന്ത്രി, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, ഗതാഗത തടസം | National Highway Wall Collapses

കണ്ണൂരിൽ കനത്ത മഴ: എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു; സംഭവ സ്ഥലത്തെത്തി മന്ത്രി, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, ഗതാഗത തടസം | National Highway Wall Collapses

National Highway Wall Collapses

കണ്ണൂർ: എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന ഭാഗത്താണ് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായത്. മുൻപും ഈ പ്രദേശത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.(National Highway Wall Collapses Kannur Elayavoor Heavy Rain Palchuram)

സംഭവസ്ഥലത്ത് മന്ത്രി സണ്ണി ജോസഫും ജില്ലാ കളക്ടർ പി. വിഷ്‌ണുരാജും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴ ശക്തമായതോടെ ചെറുപുഴ, കാര്യങ്കോട് പുഴകളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു.

മലയോര മേഖലയിലെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകാൻ കാരണം കർണാടക വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലാണെന്ന് സംശയിക്കുന്നു. അതിനിടെ ശക്തമായ മഴയിൽ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. റോഡിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Story Summary

A retaining wall along the National Highway collapsed at Elayavoor in Kannur, near a residential area. Meanwhile, heavy rains continue to lash the district, causing the Karyangode and Cherupuzha rivers to overflow, with suspected landslides in Karnataka forests and traffic disruptions at Palchuram due to landslips.

Spread the love
See also  ഇരട്ട ചങ്കനിപ്പോൾ ‘ചങ്ക്’ ഒന്നേയുള്ളു..!വെള്ളാപ്പള്ളിയോട് ഇനി മമതയില്ല? പേരുദോഷം മാറ്റാൻ സി.പി.എമ്മിന്റെ പുതിയ നീക്കം
Scroll to Top