കാറിന് 3,400 ഉമ്മകൾ! പ്രണയം ‘ലിപ്സ്റ്റിക് മഴയാക്കി’ കാമുകി; 5,500 പിഴയിട്ട് ഒടുവിൽ കാർ കഴുകിച്ച് പോലീസ്

കാറിന് 3,400 ഉമ്മകൾ! പ്രണയം ‘ലിപ്സ്റ്റിക് മഴയാക്കി’ കാമുകി; 5,500 പിഴയിട്ട് ഒടുവിൽ കാർ കഴുകിച്ച് പോലീസ്

പ്രണയം പ്രകടിപ്പിക്കാൻ ആളുകൾ പല വഴികളും തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒരു യുവതി തിരഞ്ഞെടുത്ത വഴി സോഷ്യൽ മീഡിയയെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ കാമുകന്റെ പ്രിയപ്പെട്ട മാരുതി സ്വിഫ്റ്റ് കാറിനോടായിരുന്നു യുവതിയുടെ അതിരുകടന്ന പ്രണയപ്രകടനം. വെറുമൊരു റോസാപ്പൂവിലോ സന്ദേശത്തിലോ ഒതുക്കാതെ, വെറും നാല് മണിക്കൂറിനുള്ളിൽ കാറിന്റെ ബോണറ്റ് മുതൽ ഡിക്കിയും വീലുകളും വരെ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് 3,400 ചുംബന മുദ്രകളാണ് യുവതി പതിപ്പിച്ചത്.

ഇൻസ്റ്റഗ്രാമിലെ പ്രശസ്തമായ ഒരു ട്രെൻഡിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കാമുകനായ ആദിത്യ സിക്കർവാറിന്റെ കാറിനെ യുവതി ഒരു റണ്ണിങ് ആർട്ട് ഗാലറിയാക്കി മാറ്റിയത്. കാറിന്റെ വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സംഗതി നിമിഷനേരം കൊണ്ട് കാട്ടുതീ പോലെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും.

Also Read: സഹപാഠിയുടെ മരണത്തിൽ ഭരണസമിതിക്കെതിരെ വിദ്യാർഥികൾ; ഉന്നതരുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

എന്നാൽ സോഷ്യൽ മീഡിയയിലെ ഈ ലൈക്കുകളുടെ ആഘോഷം അധികനേരം നീണ്ടുനിന്നില്ല. വൈറൽ വീഡിയോ ഗ്വാളിയോർ ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വീഡിയോയിൽ നിന്ന് കാറിന്റെ നമ്പർ പ്ലേറ്റ് സൂം ചെയ്‌തെടുത്ത പോലീസ് മിനിറ്റുകൾക്കകം താത്തിപൂർ ഏരിയയിൽ വെച്ച് കാറും കാമുകനെയും പൊക്കി.

പൊതുസ്ഥലത്ത് ശല്യമുണ്ടാക്കൽ, ട്രാഫിക് നിയമലംഘനം, പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാട വരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് ഉടൻ തന്നെ നടപടിയെടുത്തു. 5,500 രൂപ പിഴ ചുമത്തിയതിന് പുറമേ, പോലീസുകാരുടെയും വഴിയാത്രക്കാരുടെയും സാന്നിധ്യത്തിൽ കാറിലെ ലിപ്സ്റ്റിക് പാടുകൾ പൂർണ്ണമായി കഴുകി വൃത്തിയാക്കാനും പോലീസ് ഉത്തരവിട്ടു. അടുത്തുള്ള സർവീസ് സ്റ്റേഷനിൽ നിന്ന് വാട്ടർ പമ്പും തുണിയും വാങ്ങി മണിക്കൂറുകളെടുത്ത് കാർ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇവരെ പോലീസ് വിട്ടയച്ചത്.

See also  പക, പ്രതികാരം പേര് ട്രംപ്..! കാനഡയ്ക്ക് മേൽ അമേരിക്കയുടെ കടുത്ത നീക്കം; കാറുകൾക്കും ട്രക്കുകൾക്കും 50% തീരുവ

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രണയപ്രകടനത്തിന്റെ ‘തീവ്രത’ കണ്ട് ചിലർ തമാശ രൂപേണ പ്രതികരിച്ചപ്പോൾ, പൊതുസ്ഥലങ്ങളിൽ ഇത്തരം അനാവശ്യ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് എടുത്ത ശക്തമായ നടപടിയെ ഭൂരിഭാഗം ആളുകളും സ്വാഗതം ചെയ്തു.

The post കാറിന് 3,400 ഉമ്മകൾ! പ്രണയം ‘ലിപ്സ്റ്റിക് മഴയാക്കി’ കാമുകി; 5,500 പിഴയിട്ട് ഒടുവിൽ കാർ കഴുകിച്ച് പോലീസ് appeared first on Express Kerala.

Spread the love
Scroll to Top