ട്രംപിന് കാനഡയുടെ മറുപടി! അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ, 2000 കോടി ഡോളറിന്റെ സാധനങ്ങൾ കുടുങ്ങും

ട്രംപിന് കാനഡയുടെ മറുപടി! അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ, 2000 കോടി ഡോളറിന്റെ സാധനങ്ങൾ കുടുങ്ങും

മേരിക്ക തീരുവ കൂട്ടിയപ്പോൾ കാനഡയും മടിച്ചില്ല. ട്രംപിന്റെ വ്യാപാരനയത്തിന് കനത്ത തിരിച്ചടിയുമായി 2000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ചില ഉൽപ്പന്നങ്ങൾക്ക് തീരുവ 50 ശതമാനം വരെയാകും. ഇതോടെ അമേരിക്ക-കാനഡ വ്യാപാര ബന്ധം കൂടുതൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

സെപ്റ്റംബർ 8 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. സ്റ്റീൽ, അലുമിനിയം, ഫർണിച്ചർ, വസ്ത്രങ്ങൾ എന്നിവയ്ക്ക് 50 ശതമാനം വരെ തീരുവ ചുമത്തും. ഡയറി ഉൽപ്പന്നങ്ങൾ, ചീസ്, മീൻ, സമുദ്രവിഭവങ്ങൾ, ചില വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 25 ശതമാനം തീരുവയും ഏർപ്പെടുത്തും. ഇലക്ട്രോണിക്സ് ഉൾപ്പെടെ 700-ലധികം ഉൽപ്പന്നങ്ങൾക്ക് അമേരിക്ക കാനഡയ്ക്ക് ചുമത്തിയ അതേ നിരക്കിലായിരിക്കും കാനഡയും തീരുവ ഈടാക്കുക. നികുതി വരുമാനം വർധിപ്പിക്കുകയല്ല, കനേഡിയൻ കമ്പനികളെ സംരക്ഷിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ALSO READ;ലോകമിടിഞ്ഞാലും ‘ലുക്ക്’ വിട്ടൊരു കളിയില്ല..! പാർലമെന്റിലും കറുത്ത കണ്ണട; വിലക്ക് മറികടന്ന് മെഡിക്കൽ റിപ്പോർട്ട്, ‘ട്രേഡ്‌മാർക്ക്’ തുടരും

‘ഈ സംഘർഷം ഞങ്ങൾ സ്വയം തിരഞ്ഞെടുത്തതല്ല. സാമ്പത്തിക ബന്ധങ്ങളെ ആയുധമാക്കുമ്പോൾ പ്രതികരിക്കേണ്ടിവരും’ എന്നാണ് കനേഡിയൻ ധനമന്ത്രി ഫ്രാൻസ്വാ ഫിലിപ്പ് ഷാംപെയ്ൻ വ്യക്തമാക്കിയത്. വ്യാപാര യുദ്ധം മൂലം പ്രതിസന്ധിയിലാകുന്ന തൊഴിലാളികളെയും ബിസിനസുകളെയും സഹായിക്കാൻ 750 കോടി കനേഡിയൻ ഡോളറിന്റെ, അതായത് 540 കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക പാക്കേജും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കനത്ത തീരുവ ഇരുരാജ്യങ്ങളിലെയും ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും സാമ്പത്തിക ബാധ്യതയും അനിശ്ചിതത്വവും കൂട്ടുമെന്നാണ് വിലയിരുത്തൽ.

വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വാരാന്ത്യത്തിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയുടെ അടിയന്തര തിരിച്ചടി. അമേരിക്ക കാനഡയെ കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചു. അതേസമയം, അമേരിക്കയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇതിലും മോശമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡയിൽ നിന്നുള്ള വാഹനങ്ങൾ, ഓട്ടോ ഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്കും 50 ശതമാനം പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരപ്പോര് ഇനി ഏത് വഴിയിലേക്ക് നീങ്ങുമെന്നതാണ് ശ്രദ്ധേയം.

See also  BJPക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടോ?: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ EN സുരേഷ് ബാബുവും VK ശ്രീകണ്ഠൻ MPയും തമ്മിൽ വാക്‌പോര് | Palakkad Railway Division

The post ട്രംപിന് കാനഡയുടെ മറുപടി! അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ, 2000 കോടി ഡോളറിന്റെ സാധനങ്ങൾ കുടുങ്ങും appeared first on Express Kerala.

Spread the love
Scroll to Top