ഹാട്രിക് സിക്സറുകളുടെ പെരുമഴ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് അവിശ്വസനീയ വിജയം

ഹാട്രിക് സിക്സറുകളുടെ പെരുമഴ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് അവിശ്വസനീയ വിജയം

കേരള ക്രിക്കറ്റ് ലീഗിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ തൃശൂർ ടൈറ്റൻസിന് തകർപ്പൻ വിജയം. അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിംഗുമായി കളംനിറഞ്ഞ മുഹമ്മദ് ഇനാന്റെ ഒറ്റയാൾ പോരാട്ടമാണ് ടൈറ്റൻസിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ തൃശൂർ ടീമിനെ ഇനാൻ തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ് വിജയതീരത്തേക്ക് നയിച്ചത്. വെറും 15 പന്തുകളിൽ നിന്ന് 41 റൺസ് വാരിക്കൂട്ടിയ താരം എതിർ ടീമിന്റെ കൈകളിൽ നിന്നുമാണ് വിജയം റാഫിയെടുത്ത് നൽകിയത്.

അവസാന ഓവറിൽ വിജയത്തിനായി 17 റൺസ് വേണമെന്നിരിക്കെ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട് പതറുകയായിരുന്നു തൃശൂർ ടൈറ്റൻസ്. സിവി വിനോദ് കുമാർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് പ്രതിരോധത്തിലായെങ്കിലും, രണ്ടാം പന്ത് മുതൽ കളിമാറി. ലോംഗ് ഓഫിന് മുകളിലൂടെ അതിശയകരമായ ഒരു സിക്സർ പറത്തി തുടങ്ങിയ ഇനാൻ, പിന്നാലെ വന്ന പന്തുകളിലും സമാന രീതിയിൽ പന്ത് അതിർത്തി കടത്തി ഹാട്രിക് സിക്സറുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിക്കറ്റുകൾ തുടർച്ചയായി വീണിട്ടും പതറാതെ നിന്ന് വിജയം നേടിയെടുത്ത ഇനാന്റെ പ്രകടനം ടൂർണമെന്റിലെ എക്കാലത്തെയും മികച്ച ഓർമ്മകളിലൊന്നാകും.

The post ഹാട്രിക് സിക്സറുകളുടെ പെരുമഴ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് അവിശ്വസനീയ വിജയം appeared first on Express Kerala.

Spread the love
See also  എബ്രഹാം ഓസ്‌ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് നിർമ്മിക്കുന്ന ‘ടൈറ്റൻസ്’; സെക്കൻഡ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്ത് | Titans Malayalam movie release date
Scroll to Top