നബിദിനം! അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു; തുടർച്ചയായ മൂന്ന് ദിവസത്തെ ഒഴിവ് ലഭിക്കും?

നബിദിനം! അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു; തുടർച്ചയായ മൂന്ന് ദിവസത്തെ ഒഴിവ് ലഭിക്കും?

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് അജ്മാനിലെ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഈ മാസം 28-ാം തീയതി പൊതുഅവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചത്. ഇതിനുപുറമെ, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് ഈ മാസം 28-ന് യുഎഇ നേരത്തെ തന്നെ പൊതുഅവധി സ്ഥിരീകരിച്ചിരുന്നു. വാരാന്ത്യ അവധികളായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ രാജ്യത്തെ മിക്ക ജീവനക്കാർക്കും ഈ ദിവസങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസത്തെ ദീർഘിച്ച അവധി ആസ്വദിക്കാൻ സാധിക്കും.

ഈ അവധിക്ക് ശേഷം യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഡിസംബറിലെ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട വലിയ അവധിയാണ്. ഡിസംബർ 2, 3 തീയതികൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി വരുന്നതിനാൽ വാരാന്ത്യ അവധിയും കൂടിച്ചേർത്ത് നാല് മുതൽ അഞ്ച് ദിവസത്തെ തുടർച്ചയായ അവധി ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പ്രവൃത്തിദിനങ്ങളുടെ മധ്യത്തിൽ വരുന്ന പൊതുഅധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി നൽകി ജീവനക്കാർക്ക് ദീർഘിച്ച അവധി ലഭ്യമാക്കാനുള്ള അധികാരം യുഎഇ കാബിനറ്റിൽ നിക്ഷിപ്തമാണ്.

The post നബിദിനം! അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു; തുടർച്ചയായ മൂന്ന് ദിവസത്തെ ഒഴിവ് ലഭിക്കും? appeared first on Express Kerala.

Spread the love
See also  പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടം: പരമ്പരാഗത മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം | Rajnath Singh
Scroll to Top