
മേലാറ്റൂർ: മലപ്പുറം വെട്ടത്തൂരിൽ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം (Malappuram accident). വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.
കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് അധികൃതർ പരിശോധന നടത്തിവരികയാണ്.
Story Summary:
Two brothers, Fazil and Sahir, died after suffering an electric shock at a poultry farm in Vettathur, Malappuram. The incident occurred at a poultry farm in Kezhattoor on Wednesday morning.




