
ലണ്ടൻ: നേപ്പാളിൽ വൻ ദുരന്തം വിതച്ച മിന്നൽപ്രളയത്തിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി ബ്രിട്ടൻ 5 മില്യൺ പൗണ്ട് സഹായം പ്രഖ്യാപിച്ചു. യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം ആണ് ബ്രിട്ടന്റെ അടിയന്തര ധനസഹായ പ്രഖ്യാപനം നടത്തിയത്.(UK PM Andy Burnham Announces 5 Million Aid Nepal Floods 33 British Missing)
സൗത്ത് വെയിൽസ് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ നേപ്പാളിൽ നിന്ന പുറത്തുവരുന്ന വാർത്തകൾ തികച്ചും ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. “നേപ്പാളിൽ സംഭവിച്ചത് തികച്ചും ഭയാനകവും ഭീതിജനകവുമായ സാഹചര്യമാണ്. അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. ബ്രിട്ടീഷ് പൗരന്മാർക്ക് 24 മണിക്കൂറും ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ കൗൺസിലർ ഹെൽപ്പ് ടീമിനെ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്.”— ആൻഡി ബേൺഹാം പറഞ്ഞു.
നേപ്പാൾ പോലീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയത്തിൽപ്പെട്ട് 33 ബ്രിട്ടീഷ് പൗരന്മാരെ നിലവിൽ കാണാതായിട്ടുണ്ട്. കാണാതായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും യുകെ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി തങ്ങളുടെ പ്രത്യേക അടിയന്തര രക്ഷാസേനയെ നേപ്പാളിലേക്ക് അയക്കാൻ തയ്യാറാണെന്ന് യുകെ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് നേപ്പാൾ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ആൻഡി ബേൺഹാം കൂട്ടിച്ചേർത്തു.
Story Summary
UK Prime Minister Andy Burnham announced £5 million in aid for Nepal following the flash floods. With 33 British nationals currently missing, the UK is providing 24/7 consular support and has offered to send emergency responders to assist in Nepal’s relief operations.




