കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് ഉയരും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് ഉയരും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ വരുന്ന ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന കടുത്ത മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അതിനോടനുബന്ധിച്ചുള്ള ചൂടും ഈർപ്പവുമുള്ള കാറ്റുമാണ് രാജ്യത്തെ കാലാവസ്ഥയിൽ ഈ മാറ്റങ്ങൾക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു.

രാജ്യത്ത് പകൽ സമയങ്ങളിൽ പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാത്രികളിൽ കുറഞ്ഞ താപനില 29 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും, ചൂടിനൊപ്പം ആർദ്രതയും കൂടുമെന്നും പ്രവണിക്കപ്പെടുന്നു. മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ, കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

The post കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് ഉയരും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം appeared first on Express Kerala.

Spread the love
See also  വെള്ളാപ്പള്ളി നടേശന് ചുട്ടമറുപ്പുമായി എ.എൻ. ഷംസീർ? ഫേസ്ബുക്ക് കുറിപ്പിലെ പരാമർശങ്ങൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു
Scroll to Top