പെട്ടു മാഷേ..! വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് സണ്ണി എം. കപിക്കാട്; കേസ് എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി

പെട്ടു മാഷേ..! വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് സണ്ണി എം. കപിക്കാട്; കേസ് എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി

കോട്ടയം: ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരൻ സണ്ണി എം. കപിക്കാട്. ശബരിമല അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ മോശമായി പരാമർശിച്ചിട്ടില്ലെന്നും എന്നാൽ പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളിൽ ഖേദമുണ്ടെന്നും സണ്ണി എം. കപിക്കാട് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സണ്ണി എം. കപിക്കാടിനെതിരെ പൊലീസ് കേസ് എടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

പ്രസംഗത്തിലെ പരാമർശങ്ങളെ തുടർന്ന് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ അപലപിച്ച് നിരവധി സംഘടനകൾ പൊലീസിൽ പരാതി നൽകി. പന്തളം കൊട്ടാരം ഭാരവാഹികൾ, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങിയ സംഘടനകളാണ് നിയമനടപടി ആവശ്യപ്പെട്ടത്.

ALSO READ; ‘എൻ വഴി തനി വഴി..! മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും! തമിഴ്നാട്ടിൽ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ

വിവാദമായ പ്രസംഗത്തിൽ താൻ അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ മോശമായി പറഞ്ഞിട്ടില്ലെന്നാണ് സണ്ണി എം. കപിക്കാടിന്റെ വിശദീകരണം. എന്നാൽ പ്രസംഗത്തിനിടെ ഉപയോഗിച്ച വാക്കുകളെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഇതിനിടെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തതായി ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.

The post പെട്ടു മാഷേ..! വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് സണ്ണി എം. കപിക്കാട്; കേസ് എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി appeared first on Express Kerala.

Spread the love
See also  തുടര്‍ച്ചയായ 22 DRS-ലും പരാജയം! രവീന്ദ്ര ജഡേജയെ വിടാതെ പിന്തുടർന്ന് റിവ്യൂ നിര്‍ഭാഗ്യം
Scroll to Top