loader image
സിഐടിയുവിൽ നേതൃമാറ്റം; എളമരം കരീം ദേശീയ തലത്തിലേക്ക്, എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

സിഐടിയുവിൽ നേതൃമാറ്റം; എളമരം കരീം ദേശീയ തലത്തിലേക്ക്, എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

സിഐടിയുവിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ചുമതലയേൽക്കും. ഇ ബാലാനന്ദന് ശേഷം സിഐടിയുവിന്റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി നേതാവാണ് എളമരം കരീം. ദേശീയ തലത്തിലേക്ക് എളമരം കരീം മാറുന്നതോടെ, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിലാണ് എളമരം കരീമിനെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുക.

വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവെച്ച എളമരം കരീം, പിന്നീട് സിഐടിയു ചുമതലകളിലേക്ക് മാറുകയായിരുന്നു. ദേശീയ തലത്തിലേക്ക് അദ്ദേഹം ഉയരുന്നത് പാർട്ടിയിലും സംഘടനയിലും അദ്ദേഹത്തിനുള്ള സ്വാധീനം വർദ്ധിക്കുന്നതിന്റെ സൂചന കൂടിയാണ്. അഞ്ച് ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ സമ്മേളനം വമ്പിച്ച തൊഴിലാളി റാലിയോടെ ഇന്ന് സമാപിക്കും. പുതിയ ഭാരവാഹികളെ ഇന്ന് തീരുമാനിക്കും.

The post സിഐടിയുവിൽ നേതൃമാറ്റം; എളമരം കരീം ദേശീയ തലത്തിലേക്ക്, എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും appeared first on Express Kerala.

See also  അമേരിക്ക-ഇസ്രയേൽ സഖ്യത്തിനൊപ്പം അറബ് രാജ്യങ്ങളും; ട്രംപിന്റെ വെളിപ്പെടുത്തൽ
Spread the love

New Report

Close