അർദ്ധരാത്രിയിൽ ആകാശത്തുനിന്ന് അഗ്നിവർഷിച്ചുകൊണ്ട് നടത്തിയ ‘ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്’ എന്ന ക്രൂരമായ സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ട്രംപിന്റെ സൈന്യം ബന്ദികളാക്കി. എന്നാൽ ഈ ആപൽഘട്ടത്തിൽ അമേരിക്കൻ ധിക്കാരത്തിന് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വെനസ്വേലയുടെ ‘കടുവ’ എന്നറിയപ്പെടുന്ന വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് താൽക്കാലികമായി പ്രസിഡന്റ് പദവി ഏറ്റെടുത്തിരിക്കുകയാണ്. ഇത് ജനാധിപത്യമല്ല, മറിച്ച് എണ്ണയ്ക്കും വിഭവങ്ങൾക്കും വേണ്ടിയുള്ള പച്ചയായ പകൽക്കൊള്ളയാണെന്ന് ലോകം തിരിച്ചറിയുന്നു..
ജനുവരി 3-ന് പുലർച്ചെ കൃത്യം 2:00 മണിക്കാണ് കാരക്കാസിന്റെ ആകാശത്ത് ഇരമ്പൽ കേട്ടുതുടങ്ങിയത്. ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളം നീണ്ടുനിന്ന ബോംബാക്രമണത്തിലൂടെ വെനസ്വേലയുടെ ഹൃദയഭാഗങ്ങളെ തകർത്തുകൊണ്ടാണ് അമേരിക്കൻ സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അവരുടെ കിടപ്പുമുറിയിൽ നിന്ന് പിടികൂടി ന്യൂയോർക്കിലേക്ക് കടത്തിയത്.
Also Read:പാകിസ്ഥാൻ അല്ല..! ലോകത്തിലെ മൂന്നാമത്തെ വലിയ ‘ഹിന്ദു ജനസംഖ്യ’യുള്ളത് ഒരു മുസ്ലീം രാജ്യത്ത്, പക്ഷേ…
മയക്കുമരുന്ന് മാഫിയയെ തുരത്താനെന്ന വ്യാജേനയാണ് ട്രംപ് ഈ കടന്നുകയറ്റം നടത്തിയതെങ്കിലും, അതിന്റെ പിന്നിലെ ലക്ഷ്യം വെനസ്വേലയുടെ തന്ത്രപരമായ എണ്ണ നിക്ഷേപമാണെന്ന് വ്യക്തം. ഒരു അമേരിക്കൻ സൈനികൻ പോലും കൊല്ലപ്പെട്ടില്ലെന്ന് ഫോക്സ് ന്യൂസിലൂടെ ട്രംപ് വീമ്പിളക്കുമ്പോഴും,സത്യം അദ്ദേഹം പിന്നീട് സമ്മതിച്ചു.
ഓപ്പറേഷന് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപിന്റെ വാക്കുകളിൽ പച്ചയായ വിഭവക്കൊള്ളയുടെ ആവേശമായിരുന്നു. “സുരക്ഷിതമായ ഒരു മാറ്റം ഉണ്ടാകുന്നത് വരെ അമേരിക്ക വെനസ്വേല ഭരിക്കുമെന്നും”, അമേരിക്കൻ എണ്ണക്കമ്പനികൾ ഉടൻ അങ്ങോട്ട് നീങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. വെനസ്വേലയുടെ തകർന്ന എണ്ണ അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കി രാജ്യത്തിന് പണം സമ്പാദിച്ചു നൽകുമെന്ന ട്രംപിന്റെ വാഗ്ദാനം കേവലം ഒരു തട്ടിപ്പ് മാത്രമാണെന്ന് ഏവർക്കും അറിയാം. എന്നാൽ, മഡുറോയുടെ അസാന്നിധ്യത്തിൽ വെനസ്വേലൻ സുപ്രീം കോടതിയുടെ ഉത്തരവിലൂടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റത് അമേരിക്കയ്ക്ക് വമ്പൻ തിരിച്ചടിയായിരിക്കുകയാണ്.
Also Read:ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
ഭരണനിർവ്വഹണത്തിന്റെ തുടർച്ച ഉറപ്പാക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ഡെൽസി റോഡ്രിഗസിന് എല്ലാ അധികാരങ്ങളും നൽകിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. മഡുറോയുടെ വിശ്വസ്തയായ ഡെൽസി, ട്രംപിന്റെ ഈ നീക്കത്തെ “നരഭോജിപരമായ നടപടി” എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ഈ കടന്നുകയറ്റത്തെ ചൈനയും റഷ്യയും ഇതിനകം തന്നെ കടുത്ത ഭാഷയിൽ അപലപിച്ചിട്ടുണ്ട്. അമേരിക്കയുടേത് “ആധിപത്യ സ്വഭാവമാണെന്ന്” ചൈന തുറന്നടിച്ചപ്പോൾ, ഇതൊരു “സായുധ ആക്രമണമാണെന്ന്” റഷ്യ ആവർത്തിച്ചു.
അതെ, ലോകം ഇന്ന് കത്തിയെരിയുന്നത് അധികാരമോഹങ്ങൾക്കും എണ്ണക്കൊതിക്കും വേണ്ടിയാണ്. സമാധാനം കൊണ്ടുവരാൻ എന്ന പേരിൽ രാജ്യങ്ങളെ ബോംബിട്ട് തകർക്കുന്ന ട്രംപിന്റെ ഈ നയം മാനവരാശിക്ക് തന്നെ ഭീഷണിയാണ്.
സദ്ദാമിനെയും ഗദ്ദാഫിയെയും ചെയ്തതുപോലെ മഡുറോയെയും ഇല്ലാതാക്കി വെനസ്വേലയുടെ സ്വത്ത് കൊള്ളയടിക്കാമെന്ന അമേരിക്കയുടെ മോഹം ഡെൽസി റോഡ്രിഗസിലൂടെ വെനസ്വേല പ്രതിരോധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. വിഭവങ്ങൾക്കായി ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചവിട്ടിമെതിക്കുന്ന ഈ മുതലാളിത്ത ഗുണ്ടായിസത്തിനെതിരെ ലോകം ശബ്ദമുയർത്തേണ്ട കാലം കഴിഞ്ഞു.
The post ഇനി ‘ടൈഗർ’ ഡെൽസി റോഡ്രിഗസ് ഭരിക്കും! വെനസ്വേലയിൽ അധികാരത്തിൽ വന്ന ആ വൈസ് പ്രസിഡന്റ് യഥാര്‍ത്ഥത്തില്‍ ആര്..? appeared first on Express Kerala.



