loader image
നൈജീരിയയിൽ തോക്കുധാരികളുടെ ക്രൂരത! 30 മരണം; കടകൾക്ക് തീയിട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ തോക്കുധാരികളുടെ ക്രൂരത! 30 മരണം; കടകൾക്ക് തീയിട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ നൈജർ സ്റ്റേറ്റിലുണ്ടായ ക്രൂരമായ സായുധ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഡെമോ ഗ്രാമത്തിലെ കസുവാൻ ഡാജി മാർക്കറ്റിലാണ് തോക്കുധാരികൾ കൂട്ടക്കുരുതി നടത്തിയത്. ആക്രമണത്തിന് ശേഷം നിരവധി പേരെ സംഘം തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.

മാർക്കറ്റിൽ അതിക്രമിച്ചു കയറിയ തോക്കുധാരികൾ കടകൾക്ക് തീയിടുകയും വ്യാപകമായി ഭക്ഷണസാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തുവെന്ന് പൊലീസ് വക്താവ് വാസിയു അബിയോഡൂൺ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത സംഘം വലിയ ഭീതിയാണ് പ്രദേശത്ത് പടർത്തിയത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി. നൈജീരിയയിൽ നടന്ന കൂട്ടക്കുരുതിയിൽ ഔദ്യോഗിക പ്രതികരണം അറിയിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

The post നൈജീരിയയിൽ തോക്കുധാരികളുടെ ക്രൂരത! 30 മരണം; കടകൾക്ക് തീയിട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി appeared first on Express Kerala.

See also  ജോലിക്കിടെ അപ്രതീക്ഷിത ദുരന്തം! തെങ്ങ് വേരോടെ മറിഞ്ഞു വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
Spread the love

New Report

Close