
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത പശ്ചാത്തലത്തിൽ, അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. രാഹുലിനെതിരെ മുൻപുണ്ടായ അച്ചടക്ക നടപടികളുടെ പേരിൽ ഇരുവിഭാഗം പ്രവർത്തകർക്കുമിടയിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്.
പുനർജനി പദ്ധതിയിൽ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അത് ആദ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് വി.ഡി. സതീശൻ തന്നെയാണെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. വി.ഡി. സതീശനോട് തനിക്കും മറ്റുള്ളവർക്കും രാഷ്ട്രീയമായി യോജിക്കാം, വിയോജിക്കാം, അല്ലെങ്കിൽ എതിർക്കാം. അത് ജനാധിപത്യപരമായ കാര്യമാണെന്നും രാഹുൽ പറഞ്ഞു. സതീശനോടുള്ള എതിർപ്പിന്റെ പേരിൽ നൂറുകണക്കിന് മനുഷ്യർക്ക് തണലായ ‘പുനർജനി’ പോലുള്ള ഒരു പുനരധിവാസ പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത് ജനവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
The post വിയോജിക്കാം, പക്ഷേ പുനർജനിയെ എതിർക്കുന്നത് ജനവിരുദ്ധം; വി.ഡി. സതീശനെ അനുകൂലിച്ച് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Express Kerala.



