loader image
വെനസ്വേലയിൽ അമേരിക്കയുടെ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’; 40 മരണം, കാരക്കാസിൽ ആശങ്ക

വെനസ്വേലയിൽ അമേരിക്കയുടെ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’; 40 മരണം, കാരക്കാസിൽ ആശങ്ക

കാരക്കാസ്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ സൈനിക നടപടിക്കിടെ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

കാരക്കാസിലെ ഒരു മൂന്ന് നില കെട്ടിട സമുച്ചയം അമേരിക്കൻ വ്യോമാക്രമണത്തിൽ പൂർണ്ണമായും തകർന്നു. കെട്ടിടത്തിലുണ്ടായിരുന്ന 80 കാരിയായ റോസാ ഗോൺസാലേസ് കൊല്ലപ്പെട്ടവരിലൊരാളാണ്. കാരക്കാസ് വിമാനത്താവളത്തിന് സമീപമുണ്ടായ ആക്രമണത്തിൽ 70 വയസ്സുകാരനായ കാറ്റിയ ലാ മാറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ആക്രമണങ്ങളെത്തുടർന്ന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ വൈദ്യുതി വിതരണവും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

Also Read: നൈജീരിയയിൽ തോക്കുധാരികളുടെ ക്രൂരത! 30 മരണം; കടകൾക്ക് തീയിട്ടു, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ (Operation Absolute Resolve) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടി ഏകദേശം 2 മണിക്കൂർ 20 മിനിറ്റോളം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. വെനസ്വേലയിലെ വൻതോതിലുള്ള എണ്ണശേഖരം പിടിച്ചെടുക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ അത്യാഗ്രഹമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

See also  പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, അതിജീവനം തേടി ന്യൂസിലന്‍ഡ്; മൂന്നാം ടി20 ഇന്ന് ഗുവാഹത്തിയിൽ

The post വെനസ്വേലയിൽ അമേരിക്കയുടെ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’; 40 മരണം, കാരക്കാസിൽ ആശങ്ക appeared first on Express Kerala.

Spread the love

New Report

Close