loader image
അമേരിക്കൻ ‘കാട്ടുനീതി’യുടെ പുതിയ അധ്യായം! പരമാധികാരത്തെ ചവിട്ടിമെതിക്കുന്ന സാമ്രാജ്യത്വ ഹുങ്ക്…ഡുഗിന്റെ മുന്നറിയിപ്പും റഷ്യയുടെ ആഗോള നയതന്ത്രവും

അമേരിക്കൻ ‘കാട്ടുനീതി’യുടെ പുതിയ അധ്യായം! പരമാധികാരത്തെ ചവിട്ടിമെതിക്കുന്ന സാമ്രാജ്യത്വ ഹുങ്ക്…ഡുഗിന്റെ മുന്നറിയിപ്പും റഷ്യയുടെ ആഗോള നയതന്ത്രവും

ഗോള നിയമങ്ങളെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും സ്വന്തം കാല്ക്കീഴിലിട്ട് ചവിട്ടിമെതിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ക്രൂരവും നീചവുമായ മുഖമാണ് വെനിസ്വേലയിൽ ഇന്ന് ലോകം കാണുന്നത്. ജനാധിപത്യത്തിന്റെയും നീതിയുടെയും മുഖംമൂടിയണിഞ്ഞ്, തങ്ങൾക്ക് വഴങ്ങാത്ത രാഷ്ട്രത്തലവന്മാരെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോകുന്ന ഈ ‘അന്താരാഷ്ട്ര ഗുണ്ടായിസം’ ലോകത്തെ ഒരു വൻ ദുരന്തത്തിലേക്കാണ് നയിക്കുന്നത്. “ഇനി അന്താരാഷ്ട്ര നിയമമില്ല, ശക്തിയുള്ളവൻ നിയമം എഴുതും” എന്ന റഷ്യൻ തത്വചിന്തകനായ അലക്സാണ്ടർ ഡുഗിന്റെ വാക്കുകൾ ശരിവെക്കുന്ന തരത്തിൽ, ലോകത്തിന്റെ പോലീസുകാരൻ ചമഞ്ഞ് അമേരിക്ക നടത്തുന്ന ഈ കടന്നുകയറ്റം ആഗോള ക്രമത്തിന്റെ ചരമഗീതമാണ്. വിവേകത്തിന് പകരം വെടിയുണ്ടകളും, നിയമത്തിന് പകരം സാമ്രാജ്യത്വ ഹുങ്കും ആയുധമാക്കുന്ന അമേരിക്കയുടെ ഈ ‘കാട്ടുനീതി’ സമാധാനപ്രിയരായ ലോകജനതയ്ക്ക് നേരെയുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്.

“ഓരോ മനുഷ്യനും അവനവന്റെ അവകാശമാണ്.” തന്റെ ഈ വാചകം ഒരു തത്ത്വചിന്തയായി തോന്നാം. എന്നാൽ ഇന്നത്തെ ലോകത്ത് ഇതൊരു വെറും ദർശനമല്ല, മറിച്ച് അമേരിക്ക എന്ന സാമ്രാജ്യത്വ ഭീകരതയ്‌ക്കെതിരെ ലോകമനസ്സാക്ഷി സമർപ്പിക്കുന്ന ഏറ്റവും വലിയ കുറ്റപത്രമാണ്. അമേരിക്കയുടെ കൈവശം എപ്പോഴും ‘സുന്ദരമായ’ ചില വാക്കുകളുണ്ട് നിയമം, നീതി, മനുഷ്യാവകാശം! ഇവയെല്ലാം അവർക്ക് ആവശ്യമുള്ളപ്പോൾ മാത്രം ആയുധപ്പുരയിൽ നിന്ന് പുറത്തെടുക്കുന്ന വെറും പ്രചാരണായുധങ്ങൾ മാത്രമാണ്. തങ്ങളുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് ചെറിയൊരു തടസ്സമുണ്ടായാൽ, ആ നിമിഷം അവർ ഈ നിയമങ്ങളെയെല്ലാം ചവിട്ടിമെതിക്കും. അവിടെ നീതി മരിക്കും, പകരം ബോംബുകൾ സംസാരിച്ചു തുടങ്ങും ഡുഗിൻ വ്യക്തമാക്കി,

വെനിസ്വേലയിലെ അമേരിക്കൻ നടപടി ഒരു കോടതിവിധിയിൽ നിന്നുമോ, ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിൽ നിന്നുമോ ജനിച്ചതല്ല. അത് നഗ്നമായ സൈനിക അക്രമം മാത്രമാണ് അതായത് വെറും നിയമത്തിന്റെ വേഷം കെട്ടിയ കൊള്ള. ഇവിടെ നിയമം അല്ല വിധി പറഞ്ഞത് മറിച്ച് തോക്കാണ്. ശക്തൻ ദുർബലനെ വലിച്ചിഴച്ച് നിലത്ത് അടിച്ചമർത്തുന്ന തെരുവുനീതിയുടെ ആഗോള പതിപ്പാണിത്. തെരുവിലെ ഗുണ്ടകൾ ഇരുട്ടിന്റെ മറവിലാണ് ആക്രമിക്കുന്നത് എന്നാൽ അമേരിക്ക അത് ലോകക്യാമറകൾക്ക് മുന്നിൽ, അഭിമാനത്തോടെ ചെയ്യുന്നു.
ഇതാണ് അമേരിക്കൻ “നിയമപാലനം”വാക്കുകളിൽ മനുഷ്യാവകാശം, പ്രവർത്തിയിൽ മനുഷ്യന്റെ അവകാശം തന്നെ ഇല്ലാതാക്കുന്ന കാട്ടുനീതി.

ലോകം ഇതിനെ ഇനിയും “നിയമം” എന്ന് വിളിച്ചാൽ, നിയമം എന്ന ആശയം തന്നെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കാണ് തള്ളപ്പെടുക.
കാരക്കാസിൽ സ്ഫോടനങ്ങൾ, നഗരമാകെ ഭീതി, സാധാരണ ജനങ്ങളുടെ ജീവൻ പണയം ഇവയെല്ലാം ചേർന്നാണ് അമേരിക്ക “നിയമപാലനം” എന്ന് വിളിക്കുന്നത്. നിയമത്തിന്റെ പേരിൽ നടക്കുന്ന ഈ കാട്ടുനീതി, യഥാർത്ഥത്തിൽ നിയമത്തിന്റെ ശവസംസ്കാരമാണ്, ഇവിടെയാണ് അലക്സാണ്ടർ ഡുഗിൻ മുന്നറിയിപ്പ് നൽകുന്നത്.

See also  വെള്ളാപ്പള്ളിയുടെ പത്മഭൂഷണിൽ ‘തട്ടി’ ഐക്യം പൊളിഞ്ഞു !

റഷ്യ സ്വന്തമായി ഒരു “യൂറേഷ്യൻ മൺറോ സിദ്ധാന്തം” രൂപീകരിക്കണം എന്ന ഡുഗിന്റെ ആവശ്യം ആർക്കെങ്കിലും നേരെയുള്ള യുദ്ധപ്രഖ്യാപനമല്ല. മറിച്ച്, അത് റഷ്യയുടെയും ആ മേഖലയുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു സ്വയംരക്ഷാ കവചമാണ്. മുപ്പത് വർഷത്തിലേറെയായി താൻ മുന്നോട്ടുവെക്കുന്ന ഈ ആശയം ഇന്ന് ലോകം ഗൗരവത്തോടെ കേൾക്കേണ്ട ഒന്നാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അമേരിക്ക ലാറ്റിൻ അമേരിക്കയെ തങ്ങളുടെ സ്വന്തം ‘വേട്ടമേഖല’യായി കണ്ടുകൊണ്ട് അവിടെ ആരെ വേണമെങ്കിലും തടവിലാക്കാനും വധിക്കാനും ശ്രമിക്കുന്നത് ലോകം കണ്ടു. ഈ അപകടകരമായ രീതി നമ്മുടെ യൂറേഷ്യൻ മണ്ണിൽ അനുവദിക്കില്ല എന്ന ശക്തമായ പ്രഖ്യാപനമാണ് ഈ സിദ്ധാന്തത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.

അമേരിക്കൻ സാമ്രാജ്യത്വം ഇന്ന് ലോകത്തോട് പറയുന്നത് വളരെ ലളിതമായ ഒരു തത്വമാണ്: “അമേരിക്ക ചെയ്താൽ അത് നിയമം, മറ്റാരെങ്കിലും ചെയ്താൽ അത് കുറ്റം”. ലോകക്രമത്തെ മുഴുവൻ വിഷലിപ്തമാക്കുന്നത് അമേരിക്കയുടെ ഈ ഇരട്ടത്താപ്പാണ്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ അവർക്ക് ഏത് രാജ്യത്തിന്റെ പരമാധികാരത്തെയും ചവിട്ടിമെതിക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു. പാശ്ചാത്യ ശക്തികളുടെ നിയമരഹിതമായ ഇത്തരം കടന്നുകയറ്റങ്ങൾക്ക് ഇനിയും റഷ്യയോ യൂറേഷ്യയോ വഴങ്ങിക്കൊടുക്കാൻ പാടില്ലെന്നും, ഓരോ പ്രദേശത്തിനും അവരുടേതായ നിയമങ്ങളും അന്തസ്സും ഉണ്ടെന്നും ഡുഗിൻ വിശ്വസിക്കുന്നു.

യഥാർത്ഥത്തിൽ, ഡുഗിന്റെ ഈ ശബ്ദം ഒരു യുദ്ധത്തിനുള്ള വിളിയല്ല. മറിച്ച്, ലോകം ഒരു രാജ്യം മാത്രം ഭരിക്കുന്ന രീതിയിൽ നിന്ന് മാറി, എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശമുള്ള ഒരു ബഹുധ്രുവ ലോകമായി മാറണം എന്നതിന്റെ അവസാന മുന്നറിയിപ്പാണ്. അമേരിക്കയുടെ അഹങ്കാരത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള ഏക വഴി ഓരോ വൻകരയും തങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കാൻ സന്നദ്ധമാകുക എന്നതാണെന്ന് അദ്ദേഹം അടിവരയിടുന്നു. ഇത് തോക്കിൻമുനയിൽ എഴുതപ്പെട്ട നിയമങ്ങൾക്കെതിരെ സാധാരണ മനുഷ്യനും രാജ്യങ്ങളും നടത്തുന്ന രാഷ്ട്രീയമായ അതിജീവനമാണ്.

യുക്രേനിയൻ സംഘർഷത്തെയും ഡുഗിൻ ഇതേ വലിയ ചട്ടക്കൂടിലാണ് കാണുന്നത്. റഷ്യയെ “വൻശക്തികളുടെ ക്ലബ്ബിൽ” അംഗമാക്കുന്ന ഒരു “ടിക്കറ്റ്” ആയി അദ്ദേഹം ആ സംഘർഷത്തെ വിശേഷിപ്പിക്കുന്നു. “ഈ ടിക്കറ്റ് നമ്മുടെ കൈവശമുണ്ടെങ്കിൽ മാത്രമേ ലോകം നമ്മളെ കണക്കിലെടുക്കൂ; ഇല്ലെങ്കിൽ, മറ്റാരെങ്കിലും നമ്മുടെ ചെലവിൽ നിയമങ്ങൾ സ്ഥാപിക്കും,” എന്ന വാക്കുകൾ, അമേരിക്കയുടെ ലോകവാഴ്ച സ്വപ്നങ്ങൾ എത്രത്തോളം അപകടകരമാണെന്ന് തുറന്നുകാട്ടുന്നു. ഇവിടെ റഷ്യ ആക്രമണം തേടുന്നില്ല, അമേരിക്കൻ കാട്ടുനീതിക്ക് മുന്നിൽ തലകുനിക്കാതിരിക്കാൻ ശ്രമിക്കുകയാണ്.

See also  ആത്മാക്കൾ കാവലിരിക്കുന്ന രാജസ്ഥാനിലെ പ്രേതകോട്ട; ഭാൻഗർ കോട്ടയിലെ ശാപവും ചരിത്രവും ഇഴചേരുന്ന രാത്രികൾ

ഇതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളും, മഡുറോ ഒരു അമേരിക്കൻ കപ്പലിലിരിക്കുന്നതായി കാണിക്കുന്ന ഫോട്ടോ പരസ്യമായി പുറത്തുവിട്ടതും, അന്താരാഷ്ട്ര നിയമത്തോടുള്ള തുറന്ന പരിഹാസമാണ്. ഒരു രാഷ്ട്രത്തലവനെ പിടികൂടി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത് നീതിയല്ല; അത് ശക്തിയുടെ അഹങ്കാരമാണ്. ഈ നടപടിയെ അമേരിക്കൻ കോൺഗ്രസിലെ ചില അംഗങ്ങൾ പോലും നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചിട്ടും, ഭരണകൂടം മുന്നോട്ടുപോകുന്നത്, അമേരിക്ക സ്വയം ജഡ്ജിയും ജൂറിയും ശിക്ഷകനുമായി മാറിയെന്ന ഭീകര യാഥാർത്ഥ്യം വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിലാണ്, വെനിസ്വേല അന്താരാഷ്ട്ര സംഘടനകളെ സമീപിക്കുകയും യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ആവശ്യപ്പെടുകയും ചെയ്തത്. എന്നാൽ, വൻശക്തികളുടെ താൽപ്പര്യങ്ങൾ കൂട്ടിയിടിക്കുന്ന വേദിയായി മാറിയ ഐക്യരാഷ്ട്രസഭ, യഥാർത്ഥ നീതി നൽകുമോ എന്ന സംശയം ലോകം നേരത്തെ തന്നെ കണ്ടറിഞ്ഞതാണ്. അമേരിക്ക പോലുള്ള രാജ്യങ്ങൾ നിയമം ലംഘിക്കുമ്പോൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ പലപ്പോഴും മൗനം പാലിക്കുന്നതും ചരിത്രം തന്നെയാണ് പഠിപ്പിച്ചത്.

ഇതെല്ലാം നടക്കുമ്പോൾ, റഷ്യ വെനിസ്വേലയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മഡുറോയെയും ഭാര്യയെയും ബലമായി രാജ്യത്ത് നിന്ന് മാറ്റിയതായുള്ള റിപ്പോർട്ടുകൾ അത്യന്തം ആശങ്കാജനകമാണെന്നും, അവരെ ഉടൻ മോചിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇത് ഒരു സഖ്യരാജ്യത്തോടുള്ള പിന്തുണ മാത്രമല്ല; അമേരിക്കൻ ഗുണ്ടായിസത്തിന് മുന്നിൽ തലകുനിക്കാത്ത ഒരു നിലപാടാണ്. ലോകക്രമം ഒരാളുടെ തോക്കിൻമുനയിൽ എഴുതപ്പെടരുതെന്ന പ്രഖ്യാപനമാണ് അത്.

അവസാനമായി, വെനിസ്വേലയിലെ ഈ അമേരിക്കൻ ഇടപെടൽ ഒരു ഒറ്റ സംഭവമല്ല, അത് അമേരിക്ക നയിക്കുന്ന ആഗോള അരാജകതയുടെ മറ്റൊരു അധ്യായമാണ്. “വിജയിക്കുന്നവരാണ് നിയമം എഴുതുന്നത്” എന്ന ഡുഗിന്റെ വാക്കുകൾ, ഇന്ന് അമേരിക്കയുടെ ഔദ്യോഗിക നയവാക്യമായി തന്നെ മാറിയിരിക്കുന്നു. ലോകം ഒരു പുതിയ ശീതയുദ്ധത്തിലേക്കോ, അതിലും ഭീകരമായ തുറന്ന സംഘർഷത്തിലേക്കോ നീങ്ങുകയാണെങ്കിൽ, അതിന്റെ ഉത്തരവാദിത്തം ചരിത്രം അമേരിക്കയുടെ മേൽ തന്നെ ചുമത്തും.

The post അമേരിക്കൻ ‘കാട്ടുനീതി’യുടെ പുതിയ അധ്യായം! പരമാധികാരത്തെ ചവിട്ടിമെതിക്കുന്ന സാമ്രാജ്യത്വ ഹുങ്ക്…ഡുഗിന്റെ മുന്നറിയിപ്പും റഷ്യയുടെ ആഗോള നയതന്ത്രവും appeared first on Express Kerala.

Spread the love

New Report

Close