loader image
‘മലയാള സിനിമയെ നീ കൈപിടിച്ച് വീട്ടിലെത്തിച്ചെന്ന്’ ഹരിഹരൻ; അഖിൽ സത്യന്റെ സർവ്വം മായ വിജയക്കുതിപ്പിൽ

‘മലയാള സിനിമയെ നീ കൈപിടിച്ച് വീട്ടിലെത്തിച്ചെന്ന്’ ഹരിഹരൻ; അഖിൽ സത്യന്റെ സർവ്വം മായ വിജയക്കുതിപ്പിൽ

ലയാള സിനിമയിൽ വീണ്ടും ഒരു ഫീൽ ഗുഡ് വിപ്ലവം സൃഷ്ടിച്ച് അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’. റിലീസ് ചെയ്ത് വെറും പത്ത് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്ന ചിത്രം തിയേറ്ററുകളിൽ വൻ തരംഗമായി തുടരുകയാണ്. വിജയത്തിന്റെ സന്തോഷം പങ്കുവെക്കാൻ എറണാകുളം കവിത തിയേറ്ററിൽ എത്തിയ അഖിൽ സത്യന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഈ സിനിമ കണ്ട് സംവിധായകൻ ഹരിഹരൻ സാർ വിളിച്ചിരുന്നു. ‘വഴിമാറി പോയ മലയാളം സിനിമയെ നീ കൈ പിടിച്ച് വീട്ടിലേക്ക് ആക്കിയെന്ന്’ അദ്ദേഹം പറഞ്ഞു. വലിയ ആക്ഷൻ രംഗങ്ങളോ വമ്പൻ ബജറ്റോ ഇല്ലാതെ, മനുഷ്യസഹജമായ വികാരങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു ലളിതമായ സിനിമയെ മലയാളികൾ നെഞ്ചേറ്റിയതാണ് വിജയത്തിന് പിന്നിലെന്നും, ഇനി അങ്ങോട്ടും ഇതുപോലുള്ള സിനിമകൾ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമെന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു.

Also Read: നാൽപ്പതിലും തിളങ്ങി ദീപിക; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി താരം

സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവർ പകർന്നുനൽകിയ സിനിമാറ്റിക് ഗ്രാമർ പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്നുണ്ടെന്ന് സർവ്വം മായ തെളിയിച്ചു. മിക്ക തിയേറ്ററുകളിലും ചിത്രം ഇപ്പോഴും ഹൗസ് ഫുൾ ആയിട്ടാണ് പ്രദർശിപ്പിക്കുന്നത്. തിയേറ്ററുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിവിൻ പോളി അജു വർഗ്ഗീസ് കൂട്ടുകെട്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കൂടാതെ, ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്ത റിയ ഷിബുവിന്റെ പ്രകടനവും ഇതിനോടകം വലിയ പ്രശംസ നേടിക്കഴിഞ്ഞു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണിത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

See also  ചൈനീസ് വിപണിയിൽ വെള്ളി വിപ്ലവം! ആഗോള വിപണി പിന്നിൽ; കുതിക്കുന്ന വിലയ്ക്ക് പിന്നിലെ രഹസ്യം?

The post ‘മലയാള സിനിമയെ നീ കൈപിടിച്ച് വീട്ടിലെത്തിച്ചെന്ന്’ ഹരിഹരൻ; അഖിൽ സത്യന്റെ സർവ്വം മായ വിജയക്കുതിപ്പിൽ appeared first on Express Kerala.

Spread the love

New Report

Close