
കണ്ണൂർ: പാനൂർ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് മംഗലാപുരത്തുനിന്ന് പിടികൂടി. നാദാപുരം തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുള്ള (63) ആണ് അറസ്റ്റിലായത്. മംഗലാപുരം ഉള്ളാളിനടുത്തുള്ള ബന്തറിൽ നിന്നാണ് പാനൂർ പോലീസ് സംഘം ഇയാളെ പിടികൂടിയത്. പാനൂരിനടുത്തുള്ള എലാങ്കോട് മഹാവിഷ്ണു-ഭദ്രകാളി ക്ഷേത്രം, കുയിമ്പിൽ പള്ളിയറ ക്ഷേത്രം എന്നിവിടങ്ങളിലാണ് അബ്ദുള്ള മോഷണം നടത്തിയത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
The post പാനൂരിലെ ക്ഷേത്രങ്ങളിലെ മോഷണം; പ്രതിയെ മംഗലാപുരത്തുനിന്ന് പിടികൂടി പോലീസ് appeared first on Express Kerala.



