loader image
2036 ഒളിമ്പിക്സ് ഇന്ത്യയിലേക്ക്? സ്വപ്ന പദ്ധതി വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

2036 ഒളിമ്പിക്സ് ഇന്ത്യയിലേക്ക്? സ്വപ്ന പദ്ധതി വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്: 2036-ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ ഊർജ്ജിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര തലത്തിൽ വലിയ കായിക മാമാങ്കങ്ങൾ വിജയകരമായി സംഘടിപ്പിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഒളിമ്പിക്സ് എന്ന മഹാസ്വപ്നത്തിലേക്ക് ചുവടുവെക്കുന്നത്. 72-ാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഹോക്കി ലോകകപ്പ്, അണ്ടർ-17 ഫുട്ബോൾ ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ എന്നിവ വിജയകരമായി ആതിഥ്യം വഹിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ സംഘാടന മികവിനുള്ള തെളിവാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 20-ലധികം വൻകിട അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യയിൽ നടന്നത്. ഇത് കായികരംഗത്ത് രാജ്യത്തിനുള്ള വളരുന്ന സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: തിരിച്ചുവരവിൽ നായകനായി ശ്രേയസ് അയ്യർ! ഷാർദ്ദുലിന് പരിക്ക്; വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ ഇനി ‘അയ്യർ’ നയിക്കും

ഇന്ത്യയുടെ കായിക മാതൃക ഇന്ന് താരങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് മാറി. ശാസ്ത്രീയ പരിശീലനം, മികച്ച പോഷകാഹാരം, സുതാര്യമായ സെലക്ഷൻ എന്നിവ ഉറപ്പാക്കുന്നു. ‘ഖേലോ ഇന്ത്യ’, ‘ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം’ (TOPS) തുടങ്ങിയവയിലൂടെ യുവതാരങ്ങൾക്ക് ആഗോള നിലവാരത്തിലുള്ള പരിശീലനവും അവസരങ്ങളും ലഭ്യമാകുന്നു. കായിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക സഹായം നൽകുന്നതിലും രാജ്യം വലിയ മുന്നേറ്റമാണ് നടത്തുന്നത്.

See also  കിവികളെ എറിഞ്ഞിട്ട് ബുംറ; ന്യൂസിലാൻഡിനെതിരെ ഇന്ത്യ പരമ്പര തൂത്തുവാരി

The post 2036 ഒളിമ്പിക്സ് ഇന്ത്യയിലേക്ക്? സ്വപ്ന പദ്ധതി വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി appeared first on Express Kerala.

Spread the love

New Report

Close